‘ഭാഷ സിനിമയുടെ അതിര്‍വരമ്പല്ല, എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ കാണൂ’; നിത്യ മേനോന്‍

ഭാഷ സിനിമയുടെ അതിര്‍വരമ്പല്ലെന്നും ഒരു പുതിയ ഭാഷ സംസാരിക്കാന്‍ കഴിയുന്നത് നേട്ടമായാണ് താന്‍ കാണുന്നത് എന്നും നടി നിത്യ മേനോന്‍. ഇന്ത്യയുടെ സംസ്‌കാരം പോലെ തന്നെ ഭാഷയെ ആളുകള്‍ വേര്‍തിരിക്കുന്നുണ്ടെന്നും ഇതുമാറണമെന്നും നിത്യ മേനോന്‍…

ഭാഷ സിനിമയുടെ അതിര്‍വരമ്പല്ലെന്നും ഒരു പുതിയ ഭാഷ സംസാരിക്കാന്‍ കഴിയുന്നത് നേട്ടമായാണ് താന്‍ കാണുന്നത് എന്നും നടി നിത്യ മേനോന്‍. ഇന്ത്യയുടെ സംസ്‌കാരം പോലെ തന്നെ ഭാഷയെ ആളുകള്‍ വേര്‍തിരിക്കുന്നുണ്ടെന്നും ഇതുമാറണമെന്നും നിത്യ മേനോന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.‘ആളുകള്‍ കൂടുതല്‍ അന്യ ഭാഷ ചിത്രങ്ങളും സീരീസുകളും കാണാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. പ്രത്യേകിച്ച് കൊവിഡ് ലോക്ക് ഡൗണ്‍ സമയങ്ങളില്‍. അത് അവരെ കൂടുതല്‍ തുറന്നു ചിന്തിക്കാന്‍ സഹായിച്ചു. അടുത്ത തലമുറ ഭാഷ എന്നുള്ള അതിര്‍വരമ്പ് ഭേദിക്കും എന്നാണ് ഞാന്‍ കരുതുന്നത്.’

പ്രേക്ഷകര്‍ തന്നോട് സ്ഥിരമായി ചോദിക്കാറുള്ള ഒരു കാര്യം എപ്പോഴാണ് അവരുടെ ഭാഷയില്‍ അഭിനയിക്കുന്നത് എന്നാണ്. അതില്‍ തനിക്ക് പറയാനുള്ളത്, ‘എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ ആസ്വദിക്കൂ എന്നാണ്’ എന്നും നമ്മുടെ സംസ്‌കാരത്തെ പോലെ തന്നെ ഇവിടെ ഭാഷയെക്കുറിച്ചുള്ള മൗലികവാദമുണ്ടെന്നും ആളുകള്‍ അങ്ങനെ കരുതരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിത്യാ മേനോന്‍ പറഞ്ഞു.

‘വളരെ വേഗത്തില്‍ തന്നെ ഞാന്‍ എങ്ങനെ ഓരോ ഭാഷകള്‍ പഠിക്കുന്നു എന്ന കമന്റുകള്‍ കാണാറുണ്ട്. അതിനു കാരണം എല്ലാ ഭാഷകളെയും ഞാന്‍ സ്നേഹിക്കുന്നുവെന്നതാണ്. ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളും സീരീസുകളും കാണാന്‍ തുടങ്ങി. പ്രത്യേകിച്ച് ലോക്ക് ഡൗണ്‍ സമയങ്ങളില്‍. അത് അവരെ കൂടുതല്‍ തുറന്നു ചിന്തിക്കാന്‍ സഹായിച്ചു. അടുത്ത തലമുറ ഭാഷ എന്നുള്ള അതിര്‍വരമ്പ് ഭേദിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നും താര്ം വ്യക്തമാക്കി.

‘മോഡേണ്‍ ലവ് ഹൈദരാബാദ്’ ആണ് നിത്യ മേനോന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ ധനുഷ് നായകനാകുന്ന ‘തിരുചിത്രമ്പല’ത്തിലും നിത്യാ മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.