നിത്യദാസ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു

ഈ പറക്കുംതളിക എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ നിത്യയ്ക്കായി. വിവാഹത്തോട് അഭിനയത്തില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത താരം സോഷ്യല്‍മീഡിയയില്‍…

ഈ പറക്കുംതളിക എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ നിത്യയ്ക്കായി. വിവാഹത്തോട് അഭിനയത്തില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത താരം സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയും ടിക് ടോക്ക് വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. പറക്കും തളികയില്‍ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു.

2007 ല്‍ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
മകള്‍ക്കൊപ്പമുള്ള വീഡിയോകള്‍ പങ്ക് വയ്ക്കുമ്പോഴെല്ലാം മലയാളത്തിലേക്കുള്ള നടിയുടെ തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോയെന്ന ചോദ്യങ്ങളുയരാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തയാണ് പ്രചരിക്കുന്നത്. മിനിസ്‌ക്രിന്‍ പരമ്പരയിലൂടെ നിത്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാന്‍ എന്ന സീരിയലിലൂടെ ഒരു അതിഥി വേഷത്തിലായിരിക്കും നിത്യാ ദാസ് എത്തുക.

പക്ഷെ, അതേ സമയം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. എന്തായാലും ആരാധകര്‍ ആവേശത്തിലാണ്.