അലകളിൽ അവളുടെ കഥ എഴുതാം ; ആരാധക മനം കവർന്ന ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഉറക്കം തൂങ്ങിയായ മകളുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. നർമ്മം കലർന്ന…

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഉറക്കം തൂങ്ങിയായ മകളുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. നർമ്മം കലർന്ന സംഭാഷണത്തിലൂടെയും ചെയ്തികളിലൂടെയുമെല്ലാം താരം ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞിരിയ്ക്കുകയാണ്.പരമ്പരയിൽ ശ്രുതിയുടെ മകനായി അഭിനയിക്കുന്ന കണ്ണനുമായുള്ള താരത്തിന്റെ കെമിസ്ട്രി വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. അത്തരത്തിൽ താരമിപ്പോൾ പങ്കുവച്ചിരുന്നു ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരിയ്ക്കുന്നത്. നീല നിറത്തിലുള്ള ബ്ലൗസിനൊപ്പം വെള്ള നിറത്തിലുള്ള ദാവണി ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. “അലകളിൽ അവളുടെ കഥ എഴുതാം.” എന്നാണ് ചെയ്തരം പങ്കുവെച്ചുകൊണ്ട് ശ്രുതി കുറിച്ചിരിക്കുന്നത്. ഒട്ടേറെപ്പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.