എന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞു, നിവേദ്

നിവേദിന്റെയും റഹിമിന്റേയും വിവാഹം ഏറെ ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. പക്ഷെ, ദാമ്പത്യം അധികകാലം നീണ്ട് നില്‍ക്കാതെ ഗേ ദമ്പതികളായ ഇവര്‍ വേര്‍പിരിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി നിവേദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരിക്കുകയാണ്. മെയില്‍ പ്രെഗ്നനന്‍സി എന്ന…

നിവേദിന്റെയും റഹിമിന്റേയും വിവാഹം ഏറെ ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. പക്ഷെ, ദാമ്പത്യം അധികകാലം നീണ്ട് നില്‍ക്കാതെ ഗേ ദമ്പതികളായ ഇവര്‍ വേര്‍പിരിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി നിവേദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരിക്കുകയാണ്. മെയില്‍ പ്രെഗ്നനന്‍സി എന്ന ടാഗ് ലൈനിലാണ് കുറച്ചു ദിവസങ്ങളായി നിവേദ് ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ട് എങ്കിലും വെയിറ്റ് ആന്‍ഡ് സീ എന്ന് മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്. കുറച്ചുനാള്‍ മുന്‍പ് ട്രാന്‍സ് മാന്‍ ഡാനി അമ്മയായ വിശേഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


അതുപോലെയൊരു വാര്‍ത്തയ്ക്കായാണോ നിവേദ് വെയ്റ്റ് ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. താന്‍ കാത്തിരിപ്പില്‍ ആണെന്നും ‘ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യത്തില്‍ ഒന്നാണ് ഈ കാത്തിരിപ്പ് എന്നും നിവേദ് ഇന്‍സ്റ്റ സ്റ്റോറികളിലൂടെ പറയുന്നുണ്ട്.എന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞു, എന്നാല്‍ കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനല്ലേ എന്നാണ് ഞാന്‍ പറഞ്ഞതെന്നും നിവേദ് ഒരു ചിത്രത്തിനൊപ്പം കുറിച്ചു.