കിടിലൻ മെയ്‌ക്കോവറുമായി നിവിൽ പോളി; പുതിയ ലുക്ക് സൂപ്പറെന്ന് ആരാധകർ

കിടിലന്‍ ലുക്കില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് യുവ താരം നിവിന്‍പോളി.താരത്തിന്റെ പുതിയ മെയ്‌ക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ എന്നു പറയാതെ വയ്യ. കഴിഞ്ഞദിവസം തന്റെ പുതിയ ലുക്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ താരം എത്തിയതിന്റെ ചിത്രങ്ങള്‍…

കിടിലന്‍ ലുക്കില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് യുവ താരം നിവിന്‍പോളി.താരത്തിന്റെ പുതിയ മെയ്‌ക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ എന്നു പറയാതെ വയ്യ. കഴിഞ്ഞദിവസം തന്റെ പുതിയ ലുക്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ താരം എത്തിയതിന്റെ ചിത്രങ്ങള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പുതിയ സിനിമയായാണ് ‘താരം’. ഇതിനുവേണ്ടിയാണ് പുതിയ മെയ്‌ക്കോവര്‍ എന്നും പറയുന്നുണ്ട്.

നിവിന്‍പോളി കഴിഞ്ഞ ഏതാനും മാസങ്ങളായി അതികഠിനമായ വര്‍ക്ക് ഔട്ടിലും ഡയറ്റിലും ആയിരുന്നു. പുതിയ ചിത്രമായ താരത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം നിവിന്‍ പോളി നീണ്ട ബ്രേക്ക് എടുത്തിരുന്നു. തുടര്‍ന്ന് തന്റെ പുതിയ ലുക്കിനായുള്ള കഠിന പ്രയത്‌നത്തിലായിരുന്നു താരം. എന്തു തന്നെയായാലും വിമര്‍ശകരുടെയും ബോഡ്‌ഷെയിമിങ് നടത്തിയവര്‍ക്കുമുള്ള ഉത്തരമാണ് അടിമുടി മാറിയ തന്റെ പുതിയ ലുക്കെന്ന് കാണിച്ചു കൊടുക്കുകയാണ് താരം.


മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ്,പടവെട്ട് എന്നിവയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ താരത്തിന്റെ ചിത്രങ്ങള്‍. മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നെങ്കിലും പക്ഷേ ബോക്‌സ് ഓഫീസില്‍ ചിത്രങ്ങള്‍ക്ക് വേണ്ടത്ര വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം താരം എന്ന സിനിമയാണ് നിവിന്റെയായി ആദ്യം റിലീസിനെത്തുക.