‘ആയിഷ’യില്‍ നിഷയായി രാധിക!! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യറുടെ പുതിയ ചിത്രമാണ് ‘ആയിഷ’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്‍ഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധികയും ചിത്രത്തില്‍ പ്രധാന…

മഞ്ജു വാര്യറുടെ പുതിയ ചിത്രമാണ് ‘ആയിഷ’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്‍ഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധികയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി ഇരുപതിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. രാധികയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ചിത്രത്തിലെ റസിയയെ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്.

ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നാണ് രാധികയുടേത് എന്ന് ടീം പറയുന്നു. കുറച്ച് കാലം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് രാധിക. ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ‘ആയിഷ’യെ താരം സ്വീകരിക്കുകയായിരുന്നു.

അറബിക് മലയാളം ഭാഷകളിലാണ് ആയിഷ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും വിദേശികളാണ്. ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിരിക്കുന്നതും.

നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്റേതാണ് സംഗീതം.