ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നു! ‘പ്രേമ’ത്തിന് ശേഷം നിവിനും ,സായി പല്ലവിയും മറ്റൊരു ചിത്രത്തിൽ

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഹിറ്റ് ചിത്രമായിരുന്നു നിവിൻ, സായി പല്ലവിയുടെ ‘പ്രേമം’ , എട്ടുവര്ഷങ്ങൾക്ക് ശേഷംഇപ്പോൾ  വീണ്ടു ഈ ഹിറ്റ്  ജോഡികൾ ഒന്നിക്കുകയാണ് മറ്റൊരു പുതിയ ചിത്രത്തിലൂടെ, സിനിമയെ കുറിച്ചുള്ള…

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഹിറ്റ് ചിത്രമായിരുന്നു നിവിൻ, സായി പല്ലവിയുടെ ‘പ്രേമം’ , എട്ടുവര്ഷങ്ങൾക്ക് ശേഷംഇപ്പോൾ  വീണ്ടു ഈ ഹിറ്റ്  ജോഡികൾ ഒന്നിക്കുകയാണ് മറ്റൊരു പുതിയ ചിത്രത്തിലൂടെ, സിനിമയെ കുറിച്ചുള്ള മറ്റു വിശദവിവരങ്ങൾ ഇനിയും വരും ദിവസങ്ങളിൽ പുറത്തു വരുന്നതാണ്, ഈ ഒരു വാർത്ത ഇപ്പോൾ പ്രിയ പ്രേക്ഷകരെ ആവേശത്തിൽ എത്തിച്ചിരിക്കുകയാണ്, സായി പല്ലവിയും, നിവിനും പ്രേമത്തിന് ശേഷം അഭിനയിക്കുന്ന മറ്റൊരു പുതിയ ചിത്രമാണിത്.

തമിഴിൽ അരങ്ങേറ്റം കുറിച്ച സായി പല്ലവിയുടെ ആദ്യ മലയാള ചിത്രമായിരുന്നു പ്രേമം. ഈ ഒരു ചിത്രത്തോടെ നടിയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പ്രേമം 2015 മെയ് 29  നെ ആണ് തീയിട്ടറുകളിൽ റിലീസ് ആയത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സായി ഇപ്പോൾ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യ്ത ഗാർഗിയിലാണ് അവസാനമായി അഭിനയിച്ചത്.

ഇനിയും താരത്തിന്റെ ശിവ കാർത്തികേയൻ നായകനായ മറ്റൊരു പുതു ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതും, എന്നാൽ നിവിൻ ടിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലും നിവിൻ അഭിനയിക്കുന്നുണ്ട്