‘മുഖ്യമന്ത്രിയാവാൻ കനകയെ വിവാഹം ചെയ്തു’; എല്ലാത്തിനും കൂട്ട് നിന്നത് ‘അമ്മ, വെളിപ്പെടുത്തലുമായി ബയൽവാൻ രംഗനാഥൻ

കണക്കിയെന്നു പറയുമ്പോൾ മലയാളഐകൾക്ക് മനസിലേക്ക് വരുന്നത് ഗോഡ്ഫാദറിലെ രാമഭദ്രന്റെ മാളുവിനെ ആണ്. അല്ലെങ്കിൽ വിയറ്റ്നാം കോളനിയിൽ മോഹനാളിന്റെ കഥാപാത്രത്തെ വെള്ളം കുടിപ്പിക്കുന്ന  നാടൻവേഷത്തിൽ ചിരിതൂക വരുന്ന കനക.. കനകയുടെ  മുഖം മലയാളിക്ക് അത്ര പരിചിതമാണ്. 1990കളിൽ മലയാള സിനിമയെ ഇത്രയേറെ കീഴ്പ്പെടുത്തിയ ഒരു അന്യഭാഷാ നായിക വേറെയുണ്ടോ എന്ന കാര്യം തന്നെ  സംശയമാണ്.തമിഴിൽ നയികയായി ശോഭിച്ച് നിൽക്കുമ്പോഴാണ് കനക മലയാളത്തിലേക്ക് വരുന്നതും ​ഗോഡ്ഫാദർ അടക്കമുള്ള സിനിമകളിൽ നായികയാകുന്നതും. തമിഴ്ന സിനിമാ ലോകത്തെ മുൻനിര നടി ആയിരുന്ന  ദേവികയുടെ ഒരേയൊരു  മകളാണ് കനക എന്ന കനക മഹാലക്ഷ്മി . കാലക്രമേണ കനക സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം.  അമ്മയുടെ മരണശേഷം തന്നിലേക്ക് തന്നെ ഉൾവലിഞ്ഞ കനക ആഴ്വാർപേട്ടിലെ വീട്ടിൽ ഒതുങ്ങിക്കൂടി. ഒരാളുമായും കനകയ്ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. കനക എല്ലാവരിൽ നിന്നും അകലം പാലിച്ചതുകൊണ്ട് തന്നെ നടിക്ക് മാനസിക രോഗമാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്ന് വരെ റിപ്പോർട്ടുകളുണ്ടായി.

വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കണ്കയെ കണ്ട മലയാളികൾ ഞെട്ടി. കാരണം പ്രായത്തിൽ കവിഞ്ഞ പ്രായം തോന്നിക്കുന്ന, അവശയായ അല്ലെങ്കിൽ വളരെ നിസ്സഹായ ആയ ഒരു കനകയെ ആണ് കണ്ടത്.  കനകയെ കുറിച്ചുള്ള റിപ്പോർട്ടുകളും ​ഗോസിപ്പുകളും അടിക്കടി വരാൻ തുടങ്ങിയതോടെ അടുത്തിടെ നടി കുട്ടി പത്മിനി കനകയെ വീട്ടിൽ പോയി കണ്ടിരുന്നു.  കനകയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും പഴയതുപോലെ സ്നേഹത്തോടെ തന്നെയാണ് കനക തന്നോട് പെരുമാറിയതെന്നും  കനകക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് കുട്ടി പത്മിനി സോഷ്യൽമീ‍ഡിയയിൽ കുറിച്ചു. പഴയ കനകയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ശാരീരികമായി നടിക്കുണ്ടായിട്ടുണ്ട്. അൽപം ശരീരഭാരം കനകയ്ക്ക് വർധിച്ചിട്ടുണ്ട്. കനകയ്ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങൾ വൈറലായതോടെ ഇപ്പോഴിതാ സിനിമാ നിരൂപകനും നടനുമായ ബയൽവാൻ രം​ഗനാഥൻ കനകയുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത മറ്റു  ചില കഥകൾ കൂടി പങ്കുവെച്ച് എത്തി. ഒരു തമിഴ്  യുട്യൂബ് ചാനലിലാണ് ബയൽവാൻ രം​ഗനാഥൻ നടിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. മുഖ്യമന്ത്രിയാകാൻ വേണ്ടി വർഷങ്ങൾക്ക് മുമ്പ് എൻ.ടി രാമറാവു കന്നിപ്പെണ്ണായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയൽവാൻ രം​ഗനാഥൻ പറയുന്നത്. അതിനെല്ലം ചുക്കാൻ പിടിച്ചത് കനകയുടെ അമ്മ ദേവികയാണെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു.

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ജൂനിയർ എൻടിആറിന്റെ മുത്തച്ഛനായിരുന്നു  എൻ.ടി രാമറാവു. സൗന്ദര്യവും ശബ്ദഗാംഭീര്യവും നർമബോധവും സംഗീതജ്ഞാനവും ആക്ഷനും മാനറിസങ്ങളും എല്ലാം  ഒരുപോലെ ഒത്തിണങ്ങിയ എൻടിആർ പതിറ്റാണ്ടുകളോളം തിരശീലയിൽ സൂപ്പർ നായകനായി വിലസിയിരുന്നു.കനകയുടെ അമ്മ ദേവിക നിരവധി സിനിമകളിൽ എൻ.ടി രാമറാവുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്. കനകയുടെ വിവാഹക്കാര്യത്തെക്കുറിച്ച് ബയൽവാൻ രംഗനാഥൻ പറയുന്നത് ഇപ്രകാരം ആണ് .  ‘താൻ പത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് എൻ.ടി രാമറാവു കനകയെ വിവാഹം ചെയ്തുവെന്ന് ഒരു റിപ്പോർട്ട് കിട്ടി. മുഖ്യമന്ത്രിയാകണമെന്നത് എൻ.ടി.ആറിന്റെ വലിയ ആ​ഗ്രഹമായിരുന്നു.’എംജിആറാണ് എൻടിആറിൽ മുഖ്യമന്ത്രിയാകാനുള്ള ആ​ഗ്രഹം പാകിയത്. മുഖ്യമന്ത്രിയാകണമെന്ന ആ​ഗ്രഹം വളർന്നതോടെ കേരളത്തിലെ ഒരു ജോത്സ്യനെ വിളിച്ച് എൻടിആർ ഉപദേശം തേടി. നിങ്ങൾ ആന്ധ്ര മുഖ്യമന്ത്രിയാകും പക്ഷെ അതിന് മുമ്പ് ചില പരിഹാര ക്രിയകൾ‌ ചെയ്യണമെന്ന് ജ്യോൽസ്യൻ പറഞ്ഞു. ചില പ്രത്യേകതകൾ നിറഞ്ഞ നക്ഷത്രത്തിൽ പിറന്ന ഒരു കന്നിപെണ്ണിനെ വിവാ​ഹം ചെയ്യണമെന്നാണ് ജോത്സ്യൻ നിർദേശിച്ചത്. അങ്ങനൊരു പെണ്ണിനെ എൻടിആർ അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് ദേവിക താരത്തോട് സംസാരിക്കുന്നത്. 23 പടങ്ങളിൽ ദേവികയും എൻടിആറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോത്സ്യൻ പറഞ്ഞ പ്രത്യേകതകൾ എൻടിആർ ദേവികയോട് പറഞ്ഞു. അപ്പോഴാണ് തന്റെ മകൾ കനകയുടെ നക്ഷത്രവും ജോത്സ്യൻ നിർേദശിച്ച നക്ഷത്രവും ഒന്നാണെന്ന് ദേവികയ്ക്ക് മനസിലായത്.’ ‘അങ്ങനെ ദേവികയുടെ സമ്മതത്തോടെ എൻടിആർ കനകയെ രഹസ്യമായി വിവാഹം ചെയ്തു. വെറുമൊരു ചടങ്ങിന് വേണ്ടിയാണ് ആ വിവാഹം നടന്നത്. അല്ലാതെ ഇരുവരും തമ്മിൽ ഭാര്യഭർതൃബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആ വിവാഹത്തിന്റെ പേരിൽ എൻടിആർ ദേവികയ്ക്ക് പണം നൽകിയെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ആ വിവാഹം കനകയെ മാനസീകമായി ഒരുപാട് വിഷമിപ്പിച്ചുവെന്നും’, ബയൽവാൻ രം​ഗനാഥൻ പറയുന്നു.