യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് വീണ്ടും ഗുണകേവില്‍!!

മലയാളത്തിലെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം കേരളം കടന്ന് തമിഴകത്തും തെലുങ്കിലും ശ്രദ്ധേയമാകുകയാണ്. കൊടൈക്കനാല്‍ പശ്ചാത്തലമായ ചിത്രത്തിനെ കോളിവുഡും ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ യുവാക്കളുടെ കഥയാണ് ചിദംബരം സിനിമയാക്കിയത്. എറണാകുളം ജില്ലയിലെ…

മലയാളത്തിലെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം കേരളം കടന്ന് തമിഴകത്തും തെലുങ്കിലും ശ്രദ്ധേയമാകുകയാണ്. കൊടൈക്കനാല്‍ പശ്ചാത്തലമായ ചിത്രത്തിനെ കോളിവുഡും ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ യുവാക്കളുടെ കഥയാണ് ചിദംബരം സിനിമയാക്കിയത്.

എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അത്ഭുത രക്ഷപ്പെടലാണ് ചിത്രമായിരിക്കുന്നത്. സുഹൃത്തുക്കളിലൊരാള്‍ ഗുണ കേവില്‍ അകപ്പെട്ടതും ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ യഥാര്‍ഥ സംഭവങ്ങളുമാണ് സിനിമയ്ക്കാധാരമായത്. 2006-ലാണ് യുവാക്കളുടെ സംഘം കൊടൈക്കനാലിലേക്ക് പോകുന്നത്.

1991-ല്‍ കമല്‍ഹാസന്‍ അഭിനയിച്ച ‘ഗുണ’ എന്ന സിനിമയിലെ’കണ്‍മണി’ എന്ന ഗാനമാണ് ചെകുത്താന്റെ അടുക്കള’ എന്നറിയപ്പെട്ടിരുന്ന ഗുഹയെ ഗുണ കേവ് ആക്കി മാറ്റിയത്. അന്നത്തെ അത്ഭുതകരമായ രക്ഷപ്പെടലിന് പിന്നാലെ യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് വീണ്ടും ഗുണ കേവിലെത്തിയിരിക്കുകയാണ്. 18 കൊല്ലത്തിന് ശേഷമാണ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് ഗുണകേവും കൊടെകനാലും അപ്രതീക്ഷിതമായി സന്ദര്‍ശിച്ചിരിക്കുന്നത്.

സംഘാംഗങ്ങള്‍ ഒരുമിച്ച് അവിടെ ഇരുന്നു ചിത്രങ്ങളെടുക്കുകയും ഗുണ സിനിമയിലെ ‘കണ്‍മണി അന്‍പോട് കാതലന്‍ പാട്ട്..’ പാടി ആസ്വദിക്കുന്നുണ്ട്. ആ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ചിത്രമെത്തിയതോടെ കൊടൈക്കനാലിലെ ഗുണ കേവ് കാണാന്‍ ആരാധകരുടെ ഒഴുക്കാണ്.