കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിനും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു: വരുന്നത് അഡാറ് ഐറ്റം

ഇതിഹാസം കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞ സിനിമയ്ക്ക് ശേഷം യുവ താരം നിവന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്ത്രിന്റെ പൂജ…

ഇതിഹാസം കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞ സിനിമയ്ക്ക് ശേഷം യുവ താരം നിവന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്ത്രിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.

സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരു മുഴുനീള കോമഡി ആയിരിക്കുമെന്നും എന്നാല്‍ കഥയിലൂന്നിയ സിനിമ ആയിരിക്കും എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നവീന്‍ ഫാസ്‌ക്കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, പ്രശസ്ത തമിഴ് സംവിധായകന്‍ റാമിനൊപ്പമുള്ള സിനിമയുടെ തിരക്കിലാണ് നിവിന്‍ പോളി. ചിത്രത്തിന്റെ ഷൂട്ടിങ് വര്‍ക്കുകള്‍ ഇന്ന് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇക്കാര്യം നടന്‍ സൂരി തന്റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു സൂരിയുടെ പോസ്റ്റ്.

അവന്റെ ട്രെയിന്‍ യാത്ര ഒരു മനുഷ്യന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരിക്കും. അതുപോലെ ഈ ചിത്രത്തിനായുള്ള ഞങ്ങളുടെ ട്രെയിന്‍ യാത്ര ഇന്നലെ അവസാനിച്ചു. ഞാന്‍ യാത്ര പറയുന്നു, സൂരി ട്വിറ്ററില്‍ കുറിച്ചു.

ട്രെയിന്‍ യാത്ര പശ്ചാത്തലമാകുന്ന ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കകുള്‍ ഉടന്‍ ആരംഭിക്കും.

മലയാളത്തിലും നിരവധി ചിത്രങ്ങളാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചില വിവാദങ്ങള്‍ക്ക് വഴിവെച്ച പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ വേറിട്ട ഗറ്റപ്പ് കാണാനാവുമെന്നും സൂചനയുണ്ട്. സണ്ണി വെയ്‌നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കുന്ന തുറമുഖം ആണ് നിവിന്റേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ നായകനാകുന്ന ഒരു സിനിമ തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. പടവെട്ട് ആയിരിക്കും ആദ്യം റിലീസിന് എത്തുകയെന്നും സൂചനയുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ആണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സോണി ലിവിലൂടെ മാര്‍ച്ച് 17ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വഹിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.