‘ഞാൻ കണ്ടതാ സാറേ’! ഇന്ദ്രജിത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു 

ഇന്ദ്രജിത് നായകനായ വരുൺ ജി പണിക്കരുടെ പുതിയ ചിത്രത്തിന്, ‘ഞാൻ കണ്ടതാ സാറേ ‘എന്ന് പേരിട്ടിരിക്കുന്നു. നർമ്മത്തിൽ കലർന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നീതി വ്യവസ്ഥയെ…

ഇന്ദ്രജിത് നായകനായ വരുൺ ജി പണിക്കരുടെ പുതിയ ചിത്രത്തിന്, ‘ഞാൻ കണ്ടതാ സാറേ ‘എന്ന് പേരിട്ടിരിക്കുന്നു. നർമ്മത്തിൽ കലർന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നീതി വ്യവസ്ഥയെ ചോദിപ്പിക്കുന്ന രീതിയിൽ അതിന് അനുയോജ്യമായ രേഖാചിത്രവും,പേരുമാണ് ഈ ചിത്രത്തിന്റെ പോസ്റ്റർ.

ഇന്ദ്രജിത്തിനെ കൂടാതെ ഈ ചിത്രത്തിൽ ബൈജു സന്തോഷ്, അലൻസിയർ, അനൂപ് മേനോൻ തുടങ്ങിയ താരങ്ങളും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാബു മോൻ, അർജുൻ നന്ദകുമാർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ബിജു പപ്പൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ചിത്രത്തിലെ നായിക വേഷത്തിൽ എത്തുന്നത് മറീന മൈക്കിൾ ആണ്.

ചിത്രത്തിന്റെ ചായാഗ്രഹണം- പ്രശാന്ത് കൃഷ്ണ , രചന -അരുൺ കരിമുട്ടൻ ,ഹൈ ലൈൻ പിക്ചേഴ്സിന്റെയും, ലെമൺ പികെച്ചേഴ്സിന്റെയും ബാനറിൽ പ്രശാന്ത് ഹൈ ലൈനും സംവിധായകൻ ദീപു കരുണാകരനും കൂടിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്, തിരുവന്തപുരത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സംഗീതം രാഹുൽ രാജ്, ഇന്ദ്രജിത്തിന്റെ ഒരു ത്രില്ലർ  ചിത്രം തന്നെയാണ് ഞാൻ കണ്ടതാ സാറെ എന്ന ചിത്രം, താരത്തിന്റെ അവസാനം റിലീസ് ചെയ്യ്ത ചിത്രം തുറമുഖം.