ആരാധ്യ ബച്ചൻ കോടതിയിലേക്ക്; കാരണം എന്താണെന്നോ?

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ കേസുമായി ഡൽഹി ഹൈക്കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് പതിനൊന്ന് വയസ്സുകാരിയായ ആരാധ്യ ബച്ചൻ നിയമനടപടിയുമായി നീങ്ങുന്നത്.പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ…

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ കേസുമായി ഡൽഹി ഹൈക്കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് പതിനൊന്ന് വയസ്സുകാരിയായ ആരാധ്യ ബച്ചൻ നിയമനടപടിയുമായി നീങ്ങുന്നത്.പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തയ്ക്കെതിരെ ആരാധ്യ ബച്ചൻ വിലക്ക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കുട്ടിയായ തനിക്കെരേ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധണം ഏർപ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. യുട്യൂബ് ടാബ്ലോയിഡിനെതിരെയാണ് ആരാധ്യ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.ആരാധ്യ സമർപ്പിച്ച ഹർജിയിൽ, തന്നെക്കുറിച്ചുള്ള എല്ലാ വീഡിയോകളും ഡീ-ലിസ്റ്റ് ചെയ്യാനും നിർജ്ജീവമാക്കാനും പത്ത് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം പൊതുചടങ്ങിൽ എത്താറുള്ള ആരാധ്യയ്ക്കെതിരേ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്.

നേരത്തെ അഭിഷേക് ബച്ചൻ തന്റെ മകളെ സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. അതേ സമയം ഐശ്വര്യയ്ക്കൊപ്പം ആരാധ്യ പതിവായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും ഒടുവ്ൽ ജിയോ വേൾഡ് ഗാർഡൻസിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന വേളയിൽ അമ്മയോടൊപ്പം ആരാധ്യയും എത്തിയിരുന്നു. അഭിഷേകും ഐശ്വര്യയും 2007-ലാണ് വിവാഹിതരായത്. 2011 നവംബറിലാണ് ഇവർക്ക് ആരാധ്യ ബച്ചൻ ജനിച്ചത്.