ഉണ്ണി മുകുന്ദൻ ‘എ റിയൽ ഹീറോ’, മാളികപ്പുറം അടിപൊളിയായിട്ടുണ്ടെന്ന് എൻ എം ബാദുഷ

സിനിമ പ്രവർത്തകരുടെയും ആരാധകരുടെയും പ്രസംസകൊണ്ട് നിറയുകയാണ് ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം.നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നിറഞ്ഞ സദസ്സിൽ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്…

സിനിമ പ്രവർത്തകരുടെയും ആരാധകരുടെയും പ്രസംസകൊണ്ട് നിറയുകയാണ് ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം.നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നിറഞ്ഞ സദസ്സിൽ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് എൻ എം ബാദുഷ.

എൻ എം ബാദുഷ തന്‌റെ ഫേസ് ബുക്കിലൂടെയാണ് മാളികപ്പുറം സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയത്.’നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തിൽ നമ്മെ സഹായിക്കുന്നവനാണ് യഥാർഥ ദൈവം.’ എന്നാണ് ബാദുഷ പറയുന്നത്. മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 ന്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ, അടിപൊളിയായിട്ടുണ്ട്.സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി.എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിന്റെയും കല്ലുവിന്റെയും. അവരുടെ മുഖം കണ്ണിൽ നിന്നു മായുന്നേയില്ലെന്നുംഎല്ലാത്തരത്തിലും മികവ് പുലർത്തിയ ഒന്നാം തരം ഒരു ഫീൽ ഗുഡ് ചിത്രമാണ് മാളികപ്പുറം എന്നാണ് എൻ എം ബാദുഷ പറഞ്ഞത്.