“കൊല്ലാം പക്ഷേ, തോല്‍പ്പിക്കാനാവില്ല”..! കൊഴുമ്മല്‍ രാജീവനിലെ വിപ്ലവകാരി! പുതിയ പോസ്റ്ററും ശ്രദ്ധ നേടുന്നു..!

കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറില്‍ തന്നെ വ്യത്യസ്തമായതും ഏറെ പ്രശംസ ലഭിച്ചതുമായ കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം…

കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറില്‍ തന്നെ വ്യത്യസ്തമായതും ഏറെ പ്രശംസ ലഭിച്ചതുമായ കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന ചെഗുവേരയുടെ വാചകം ഉള്‍ക്കൊള്ളിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിട്ടുണ്ട്. ഈ വാചകങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കൊഴുമ്മല്‍ രാജീവനിലെ വിപ്ലവകാരി എന്നാണ് ഏറ്റവും പുതിയ പോസ്റ്റര്‍ കണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്. ചെഗുവേരയുടെ ലുക്കില്‍ നടന്റെ ഫോട്ടോ വരച്ചെടുത്തിരിക്കുന്നു. ഇതിന് മുന്‍പും സിനിമയുടെ പോസ്റ്ററിനെ കുറിച്ച് വലിയ ചര്‍ച്ചകളും ഒപ്പം വിമര്‍ശനങ്ങളും വന്നിട്ടുണ്ട്. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു സിനിമ പുറത്തിറങ്ങാന്‍ നേരമുള്ള പോസ്റ്ററിലെ വാചകം. ആ വാക്കുകള്‍ വലിയ വിവാദമായി.. സിനിമ ബഹിഷ്‌കരിക്കണം എന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ വരെ വന്നു..

എന്നാല്‍ അതിനുള്ള കൃത്യമായ വിശദീകരണം നല്‍കി ചാക്കോച്ചനും മറ്റ് അണിയറ പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു.. സര്‍ക്കാറിന് എതിരെ അല്ല ഇതൊന്നും എന്നായിരുന്നു വിശദീകരണം. പിന്നീട് പുറത്തിറങ്ങിയ പോസ്റ്ററില്‍.. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ.. എന്നാക്കി വാചകം മാറ്റിയിരുന്നു.. ഇപ്പോഴിതാ പുതിയ പോസ്റ്ററും ശ്രദ്ധ നേടുകയാണ്.

ചാക്കോച്ചന്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയ ഈ സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ഈ സിനിന സംവിധാനം ചെയ്തത്. ഇരുവരുടേയും സിനിമാ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആയി മാറുകയാണ് ന്നാ താന്‍ കേസ് കൊട് എന്ന ഈ സിനിമ.