കുട്ടികളോട് അവരുടെ ഭാഷയിൽ സംസാരിച്ച് ഫലിപ്പിക്കാൻ സുബി സുരേഷിന് ഉള്ള കഴിവ് എന്റെ അറിവിൽ മറ്റാർക്കും ഇല്ല!!

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ വിയോഗവാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് സിനിമ ലോകവും ആരാധകരും. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആ വിയോഗവാർത്ത എത്തിയത്. സോഷ്യൻ മീഡിയയിൽ നിരവധി പേരാണ് സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച്…

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ വിയോഗവാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് സിനിമ ലോകവും ആരാധകരും. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആ വിയോഗവാർത്ത എത്തിയത്. സോഷ്യൻ മീഡിയയിൽ നിരവധി പേരാണ് സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റുകൾ ഇടുന്നത്. സെലിബ്രേറ്റികൾ മുതൽ സാധാരണക്കാർ വരെ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

സുബി സിനിമാലയിലൂടെയാണ് ടെലിവിഷൻ രംഗത്ത് എത്തിയത് കോമഡിഷോകളിലൂടെ അരങ്ങ് വാണിരുന്ന താരത്തിന്റെ തകർപ്പ്ൻ പ്രോഗ്രാമായിരുന്നു സൂര്യടിവിയെ കുട്ടിപ്പട്ടാണം എന്ന പരിപാടി. സോഷ്യൻ മീഡിയയിൽ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച മാധ്യമപ്രവർത്തകയും അധ്യാപികയുമായ അനഘ ജയൻ എഴുതിയ കുറിപ്പ് സൈബർ ഇടങ്ങളിൽ ശ്രദ്ദേയമാവുകയാണ്.

കുട്ടികളോട് അവരുടെ ഭാഷയിൽ സംസാരിച്ച് ഫലിപ്പിക്കാൻ സുബി സുരേഷിന് ഉള്ള കഴിവ് എന്റെ അറിവിൽ മറ്റാർക്കും ഇല്ലെന്നാണ് അനഘ ജയൻ പറയുന്നത്. മുതിർന്നവരെ തീർത്തും മുൻവിധിയോടെ കാണുകയും, അടുപ്പമില്ലാത്തവരോട് ഒന്ന് മുഖത്ത് നോക്കാൻ പോലും മടിക്കുകയും ചെയ്യുന്നവരാണ് കുട്ടികൾ. അവരോട് ഇഫക്ടീവായി ആയി കമ്യൂമിക്കേറ്റ്‌ചെയ്ത് അവരുടെ ചിന്തകളെ പുറത്ത് കൊണ്ട് വരിക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും അനഘയുടെ കുറിപ്പിൽ പറയുന്നുണ്ട്.ടെലിവിഷൻ ഇൻഡസ്ട്രിയിൽ വളരെ ഹെവി ഡ്രെസ്സിങ്ങും മെയ്ക്കപ്പും ആയി വരുന്ന ഒരുപാട് താരങ്ങളെ പ്രേക്ഷകർ കളിയാക്കുമെങ്കിലും സുബി ഒരു കാഷ്വൽ ചാറ്റ് ഷോയ്ക്ക് കിരീടം വച്ച് വന്നാൽ പോലും പ്രേക്ഷകർ അംഗീകരിക്കും എന്ന് തോന്നിയിട്ടുണ്ടെന്നും അനഘ ജയൻ പറയുന്നു.