റോബിന് എന്തിലാണ് ഉയര്‍ച്ച ഉണ്ടായത്? ഞാന്‍ അതില്‍ സന്തോഷിക്കേണ്ട കാര്യമില്ല, ആരതി പൊടിയോട് റിയാസ്

ബിഗ്‌ബോസ് മലയാളം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈറലായ മത്സരാര്‍ഥികളാണ് റോബിനും റിയാസും. ഷോയുടെ ചരിത്രം തന്നെ തിരുത്തിയ സീസണായിരുന്നു ബിഗ്‌ബോസ് മലയാളം സീസണ്‍ 4. അതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിച്ച താരപദവി ഇപ്പോഴും നഷ്ടമായിട്ടില്ല.…

ബിഗ്‌ബോസ് മലയാളം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈറലായ മത്സരാര്‍ഥികളാണ് റോബിനും റിയാസും. ഷോയുടെ ചരിത്രം തന്നെ തിരുത്തിയ സീസണായിരുന്നു ബിഗ്‌ബോസ് മലയാളം സീസണ്‍ 4. അതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിച്ച താരപദവി ഇപ്പോഴും നഷ്ടമായിട്ടില്ല. സോഷ്യലിടത്ത് താരങ്ങള്‍ തന്നെയാണ്.

സീസണ്‍ 4 റോബിനും റിയാസും കടുത്ത ശത്രുക്കളായിരുന്നു. ഒടുവില്‍ കൈയ്യേറ്റം ചെയ്തതിന് റോബിന്‍ ഷോയില്‍ നിന്നും പുറത്തായി. ഷോയില്‍ ഏറ്റവും പിന്തുണയേറിയ മത്സരാര്‍ഥിയായിരുന്നു റോബിന്‍. പുറത്തിറങ്ങിയിട്ടും ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായിരുന്നു. അവര്‍ക്കിടയിലെ പ്രശ്‌നത്തിലേക്ക് റോബിന്റെ പ്രതിശ്രുത വധു ആരതിയും ഉള്‍പ്പെട്ടിരുന്നു. ആരതിയെയും റിയാസ് അധിക്ഷേപിച്ചതും വൈറലായിരുന്നു.

ഇപ്പോഴിതാ ആരതി പൊടിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിയാസ്. റോബിന്റെ ഉയര്‍ച്ച റിയാസ് ഇഷ്ടപ്പെടുന്നില്ല, എന്നതിനാണ് റിയാസ് മറുപടി നല്‍കുന്നത്.

എന്ത് ഉയര്‍ച്ചയാണ് റോബിന്‍ നേടിയത്? എന്നായിരുന്നു റിയാസിന്റെ മറുചോദ്യം.
സിനിമയാണോ, അതോ മറ്റെന്തെങ്കിലും? ഞാന്‍ എല്ലാവരുടെയും ഉയര്‍ച്ചയില്‍ സന്തോഷിക്കേണ്ട ആവശ്യമില്ല. ഞാന്‍ മദര്‍ തേരേസയൊന്നും അല്ല. അവര്‍ ഉയരുന്നതോ താഴുന്നതോ തന്റെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും റിയാസ് പറയുന്നു.

എന്തെങ്കിലും രീതിയില്‍ ആരെങ്കിലും ഉയര്‍ന്നിട്ട് കാര്യമില്ല. ആര്‍ക്കും ഉയരാം. എന്നെ സംബന്ധിച്ച് ഉയര്‍ച്ചയ്ക്ക് ഒരു നിലവാരമുണ്ട്. ഫെയ്മസാകാന്‍ ഇപ്പോള്‍ ധാരാളം വഴികളുണ്ടെന്നും റിയാസ് പറഞ്ഞു.

പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരുണ്ട്. എന്ത് നാടകവും കളിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കുന്നവരുടെ കണ്ണില്‍ പൊടിയിടും എന്നൊക്കെ പറയുന്നവര്‍ അറ്റന്‍ഷന്‍ കിട്ടാന്‍ ശ്രമിക്കുന്നവരാണെന്നും റിയാസ് ചൂണ്ടിക്കാട്ടുന്നു.