മമ്മൂട്ടി സാർ ! രാക്ഷസ നടികർ തന്നെ; മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടു ഇതര ഭാഷക്കാർ 

ഓരോ വര്ഷവും അഭിനയ മികവ് വർദ്ധിപ്പിച്ചു കൊണ്ട് വരുന്ന ഒരു നടൻ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി, ഇപ്പോൾ താരം അഭിനയിച്ച ഭ്രമയുഗം എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പ്രമുഖർ എത്തിയിരുന്നു, ചിത്രത്തിലെ കൊടുമൺ…

ഓരോ വര്ഷവും അഭിനയ മികവ് വർദ്ധിപ്പിച്ചു കൊണ്ട് വരുന്ന ഒരു നടൻ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി, ഇപ്പോൾ താരം അഭിനയിച്ച ഭ്രമയുഗം എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പ്രമുഖർ എത്തിയിരുന്നു, ചിത്രത്തിലെ കൊടുമൺ പോറ്റി  എന്ന കഥാപാത്രം തീയറ്ററുകളിൽ പ്രേക്ഷകരുടെ മനസിലേക്കാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്, തീയറ്ററുകളിൽ വമ്പൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്യുകയാണ് , സോണി ലിവിലിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്

ഈ ചിത്രത്തിൽ നടൻ മാംസം കഴിക്കുന്ന ഭാഗം ഉണ്ട്, ഇത് ശരിക്കും ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്, ഇപോൾ നടന്റെ അഭിനയത്തെ പ്രകീർത്തിച്ചുകൊണ്ടു ഇതര ഭാഷക്കാരും രംഗത്തു എത്തിയിരിക്കുകയാണ്, നഷ്ട്ടപെടുത്താൻ പാടില്ലാത്ത ഒരു പേടിപ്പെടുത്തുന്ന അനുഭവമാണ് ഭ്രമയുഗത്തിലെ അദ്ദേഹത്തിന്റെ അഭിനയം

ഈ വര്ഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് ഇത്, എന്നാണ് ട്രേഡ് അനിലിസ്റ് ആയ രമേശ് ബാല സോഷ്യൽ മീഡിയിൽ കുറിച്ചത്, മമ്മൂട്ടി സാർ ഇൻട്രാൽ രാക്ഷസ നടികർ താ ,എന്നാണ് ഒരു തമിഴ് ആരാധകൻ കുറിച്ചിരിക്കുന്നത്,ഹി ഈസ് ലെജൻഡ് ആക്ടർ എന്നാണ് മറ്റൊരു ഭാഷക്കാരൻ കുറിക്കുന്നത്  ,ശരിക്കും ചിത്രത്തിൻെറ പേരിൽ സോഷ്യൽ മീഡിയ തരംഗം തന്നെ.