താൻ ഡിവോഴ്സ് ആണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു! മുൻ ഭർത്താവിനോട് സംസാരിക്കാറുണ്ട് തുറന്നു പറയുന്നു ;ശ്വേതാ മേനോൻ 

സിനിമ മേഖലയിലും, മോഡലിംഗിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് ശ്വേത മേനോൻ ഇപ്പോൾ താരം ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്,താനൊരു ഡിവോഴ്സിയാണെന്നു താൻ അഭിമാനത്തോടെ പറയാറുള്ള കാര്യമാണന്നും . ഇപ്പോഴും മുൻഭർത്താവിനോട് താൻ സംസാരിക്കാറുണ്ട്ന്നും നടി പറയുന്നു, ഒരു ടെലിവിഷൻ  ഷോയിലാണ് താന്‍ ഇപ്പോഴും മുന്‍ ഭര്‍ത്താവുമായി സൗഹൃദത്തിലാണന്നു നടി പറയുന്നത്,താനൊരു ഡിവോഴ്‌സിയാണ്ന്നു പറയുന്നതിൽ ഒരുപാട് അഭിമാനിക്കുന്നു, എന്നാൽ എല്ലാവരും വിചാരിക്കും ശ്രീയുടെ കൂടെയാണെന്ന്


ശ്രീയുടെ കൂടെയല്ല. ഞങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിയ്ക്കുന്നു. തനിക്ക് അങ്ങനെയൊരു സെക്കന്റ് ചാന്‍സ് ദൈവം തന്നത് വലിയൊരു ഭാഗ്യമാണ് , ഇന്നും താൻ  തന്റെ എക്‌സിനോട് സംസാരിക്കാറുണ്ട്. ഭയങ്കര പോസിറ്റീവ് ആയിട്ടാണ് ഞങ്ങൾ സംസാരിക്കുന്നത്. രണ്ടു പേര്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല എന്ന സാഹചര്യത്തില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത് ശ്വേത പറയുന്നു,

ഇതാദ്യമായല്ല ശ്വേത ഡൈവോഴ്‌സിനെ കുറിച്ച് ഇത്തരത്തില്‍ തുറന്ന് സംസാരിക്കുന്നത്. ഇതിനു മുന്‍പും പലപ്പോഴും ശ്വേത വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. 2004 ല്‍ ആണ് ബോബി ബോണ്‍സ്ലെയുമായുള്ള ശ്വേതയുടെ ആദ്യ വിവാഹം കഴിഞ്ഞത്. 2007 ല്‍ വേര്‍പിരിയുകയും ചെയ്തു,എന്നാൽ പിന്നീടാണ് ശ്രീയെ വിവാഹം കഴിച്ചത്, ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്