സൂര്യ കിരണും, കാവേരിയും വിവാഹബന്ധം വേർപെടുത്താൻ കാരണം തുറന്നു പറയുന്നു ;ശാന്തിവിള ദിനേശ് 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എത്തിയ വാർത്ത വളരെ ദുഃഖം നിറഞ്ഞ ഒന്നായിരുന്നു, നടി കാവേരിയുടെ ഭർത്താവും, സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു എന്നുള്ളത്, മഞ്ഞപിത്തം ആയിരുന്നു സൂര്യ കിരൺ മരിക്കാൻ ഉണ്ടായ കാരണം,…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എത്തിയ വാർത്ത വളരെ ദുഃഖം നിറഞ്ഞ ഒന്നായിരുന്നു, നടി കാവേരിയുടെ ഭർത്താവും, സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു എന്നുള്ളത്, മഞ്ഞപിത്തം ആയിരുന്നു സൂര്യ കിരൺ മരിക്കാൻ ഉണ്ടായ കാരണം, ഇപ്പോൾ കാവേരിയേയും, സൂര്യ കിരണിനെയും കുറിച്ച് പറയുകയാണ് ശാന്തിവിള ദിനേശ്,ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞാടിയ പങ്കജവല്ലി എന്ന സ്വഭാവ നടിയുടെ ചെറുമകളാണ് കാവേരി. പതനതിട്ടജില്ലയിലെ  തിരുവല്ല കാവുംഭാ​ഗം സ്വദേശിയാണ്കാവേരി,മമ്മൂട്ടി നായകനായ  ഉദ്യാനപാലകൻ എന്ന സിനിമയു‌ടെ ആദ്യ ഷോ കഴിഞ്ഞ് ഒരു പാർട്ടി വെച്ചിരുന്നുതാൻ അവസാനമായി കാവേരിയെ കണ്ടത് ശാന്തിവിള പറയുന്നു

ഒരു  തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് കാവേരിയും, സൂര്യ കിരണും മാനസികമായി അടുക്കുന്നത്.   പിന്നീട് വീട്ടുകാരുടെ  സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്യ്തു, ഇരുവരും നല്ല രീതിയിൽ ജീവിക്കുന്ന സമയത്താണ് എവിടെയോ വെച്ച് അവർ തമ്മിൽ മാനസികമായി അകന്നുവെന്നും  കാവേരി തിരുവല്ലയിലേക്ക് മടങ്ങിപ്പോന്നതും, അവർ ഇരുവരും പിരിഞ്ഞതിന്റെ കാരണങ്ങൾ താൻ കേട്ടത് ,കാവേരിക്ക് കാവുംഭാ​ഗത്തുള്ള കണ്ണായ സ്ഥലം സൂര്യകിരൺ  വിറ്റെന്നും സിനിമാ നിർമാണത്തിൽ സൂര്യ കിരണിന് അടിപറ്റിയെന്നുമാണ്.

സാമ്പത്തിക പ്രശ്നങ്ങളാണെന്നും സൂര്യ കിരൺ മദ്യപാനിയായിരുന്നെന്നും ചിലർ പറയുന്നു. ഇതിലേത് കാരണം ആണെന്ന് തനിക്കറിയില്ല,ശാന്തി വിള പറയുന്നു, ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം വിളിച്ച പത്ര സമ്മേളനത്തിൽ താനും കാവേരിയുമായുള്ള ദാമ്പത്യ ജീവിതം തകർന്നെന്ന് പറയുകയും ക്യാമറയുടെ മുന്നിൽ നിന്ന് കരയുകയും ചെയ്തപ്പോൾ തനിക്ക്  കഷ്ടം തോന്നി,ചെന്നെെയിലെ ആശുപത്രിയിൽ കിടന്നപ്പോൾ ജീവിതത്തിലുണ്ടായ താളപ്പിഴവുകളെക്കുറിച്ച് അയാൾ ആലോചിച്ചിരിക്കാം. കാവേരി ആ സമയത്തൊന്നും ആശുപത്രിയിൽ പോയി കണ്ടില്ലെന്നും ശാന്തിവിള  പറയുന്നു