ഞാനും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമയുണ്ടാകുന്നത് അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല, ബാലചന്ദ്രമേനോന്‍

മലയാളസിനിമയിലെ എല്ലാ ജോലികളും വളരെ ഭംഗിയായി ഒറ്റയ്ക്ക് ചെയ്ത ആളാണ് ബാലചന്ദ്രമേനോന്‍. സംവിധാനം,കഥ, തിരക്കഥ, അൂഭിനയം എന്ന് വേണ്ട എല്ലാ മേഖലകളിലും കഴിവുള്ള ഒരാള്‍. ഏതാണ്ട് എല്ലാ നായകന്മാരേയും വച്ച് ഒരുപാട് സിനിമകളെടുത്ത ബാലചന്ദ്രമേനോനും…

മലയാളസിനിമയിലെ എല്ലാ ജോലികളും വളരെ ഭംഗിയായി ഒറ്റയ്ക്ക് ചെയ്ത ആളാണ് ബാലചന്ദ്രമേനോന്‍. സംവിധാനം,കഥ, തിരക്കഥ, അൂഭിനയം എന്ന് വേണ്ട എല്ലാ മേഖലകളിലും കഴിവുള്ള ഒരാള്‍. ഏതാണ്ട് എല്ലാ നായകന്മാരേയും വച്ച് ഒരുപാട് സിനിമകളെടുത്ത ബാലചന്ദ്രമേനോനും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍ വളരെ കുറവാണ്. എന്താണ് അതിന് കാരണമെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍,

ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ച് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഞാന്‍ വിനയത്തോടെ അതില്‍ നിന്നു പിന്‍മാറി. ഒന്നാമത് മലയാള സിനിമയില്‍ ഏറ്റവും കുറച്ചു സിനിമകളില്‍ മാത്രമേ ഞാന്‍ മോഹന്‍ലാലുമായി സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിരലില്‍ എണ്ണാവുന്ന മീറ്റിങ്ങുകള്‍ മാത്രമേ ഉണ്ടായിട്ടുമുള്ളൂ.
ഞാനും മോഹന്‍ലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും ഞാന്‍ മോഹന്‍ലാലും ഒത്ത് ഒരു സിനിമയുണ്ടാകുന്നത് എന്തു കൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല. എന്തിന് ഇത്രയും കാലത്തിനിടയില്‍ ആഘോഷിക്കാന്‍ ഒരു പാട് ചടങ്ങുകള്‍ എനിക്കുമുണ്ടായി. ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളും നടത്തി. പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി. ഒന്ന് രണ്ടു മീറ്റിങ്ങുകള്‍ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താന്‍ എന്റെ സിനിമാ സ്നേഹിതര്‍ തന്നെ പാട് പാടുന്നത് കണ്ടപ്പോള്‍ ഞാന്‍ പിന്നെ ലാലിനെ പിന്തുടരാന്‍ പോയിട്ടില്ല.
സിനിമയിലെ എന്റെ നിലനില്‍പ്പിനു ഞാന്‍ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താരനിര പരിശോധിച്ചാല്‍ അറിയാം. എന്നാല്‍ ഞാനും ലാലും ഒത്ത ദിനങ്ങളില്‍ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറന്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോഴും ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തി പെടുത്താന്‍ ലാല്‍ പണിപ്പെടുന്നതിന് ഇടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക് കൊണ്ടും ലാല്‍ എന്നെ സന്തോഷവാനാക്കും എന്നായിരുന്നു ബാലചന്ദ്ര മേനോന്‍ പറഞ്ഞത്.