എൻടിആർ 30’ലെ ജാൻവി കപൂറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ബോളിവുഡിലെ സൂപ്പർ നായികയാണ് ജാൻവി കപൂർ. ‘എൻടിആർ 30’ താൽക്കാലികമായി പേരിട്ടിരിക്കുന്ന കൊരടാല ശിവയുടെ ചിത്രത്തിലൂടെ നടി തെന്നിന്ത്യൻ സിനിമയിലെത്തുകയാണ്. ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്ന ചിത്രത്തിലെ ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്…

ബോളിവുഡിലെ സൂപ്പർ നായികയാണ് ജാൻവി കപൂർ. ‘എൻടിആർ 30’ താൽക്കാലികമായി പേരിട്ടിരിക്കുന്ന കൊരടാല ശിവയുടെ ചിത്രത്തിലൂടെ നടി തെന്നിന്ത്യൻ സിനിമയിലെത്തുകയാണ്. ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്ന ചിത്രത്തിലെ ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ജാൻവിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ ഇന്നാണ് പുറത്തിറക്കിയത്.


പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എൻടിആർ 30 എന്ന സിനിമയ്ക്കായി റെക്കോർഡ് പ്രതിഫലമാണ് നടി വേണ്ടി വാങ്ങുക എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. മൂന്നര കോടി രൂപയായിരിക്കും പ്രതിഫലം എന്നും പറയുന്നുണ്ട്.യുവസുധ ആർട്‌സ് മിക്കിലിനെനി സുധാകറും എൻടിആർ ആർട്‌സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് സിനിമയുടെ നിർമ്മാണം.


ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം രത്നവേലു, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് എത്തുന്ന സിനിമ 2024 ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഹെലൻ എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് മിലിയാണ് ജാൻവി കപൂറിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.