ഉണ്ണിമുകന്ദൻ ചിത്രം ‘ബ്രൂസ് ലീയെ’ കുറിച്ചു പുതിയ റിപ്പോർട്ട് 

ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘മല്ലു സിങ്’, വൈശാഖ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്യ്തത്, എന്നാൽ ഈ കൂട്ടുകെട്ടിൽ ‘ബ്രൂസ്‌ലി’  എന്ന ചിത്രം ഉടൻ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു മുൻപ്,  ചിത്രത്തിന്റെ…

ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘മല്ലു സിങ്’, വൈശാഖ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്യ്തത്, എന്നാൽ ഈ കൂട്ടുകെട്ടിൽ ‘ബ്രൂസ്‌ലി’  എന്ന ചിത്രം ഉടൻ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു മുൻപ്,  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു,  ഒരു മാസ്സ് എന്റെർറ്റൈനെർ ചിത്രം തന്നെയാണ് എന്നുള്ള രീതിയിൽ ആയിരുന്നു റിപോർട്ടുകൾ, എന്നാൽ നടൻ ഇപ്പോൾ ഈ ചിത്രം ഉപേക്ഷിച്ചു എന്നുള്ള രീതിയിൽ വാർത്തകൾ ആണ് ഇപ്പോൾ പുതുതായി എത്തുന്നത്.

ഉദയാകൃഷ്ണ തിരകഥ രചിച്ച ഈ ചിത്ര൦ ഉപേക്ഷിച്ചു എന്ന രീതിയിൽ ആണ് അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്, ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വരെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, എന്നാൽ ചിത്രം നടൻ ഉപേക്ഷിച്ചു എന്നുള്ളതാണ് ഇപ്പോൾ റിപോർട്ടുകൾ പറയുന്നത്. എന്നാൽ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

വൈശാഖ്, ഉണ്ണി കൂട്ട്കെട്ടിലെ മ്റ്റൊരു സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു മല്ലു സിങ്, ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ,സംവൃത, മനോജ് കെ ജയൻ, സുരാജ്, തുടങ്ങിയ വലിയ താരനിരകൾ ആയിരുന്നു, ഉണ്ണിയുടെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രം കൂടിയായിരുന്നു മല്ലുസിംഗ്.