ഞാന്‍ ഹാപ്പി ആകുമ്പോള്‍ എല്ലാവരും സന്തോഷമായിരിക്കണം.. അതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്! – നൈല ഉഷ

ജീവിതത്തില്‍ നേരിടുന്ന ചലഞ്ചുകളെ കുറിച്ച് നടി നൈല ഉഷ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു നടി എന്ന നിലയില്‍ എപ്പോഴും അപ്‌ഡേറ്റ് ആയി ഇരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം…

ജീവിതത്തില്‍ നേരിടുന്ന ചലഞ്ചുകളെ കുറിച്ച് നടി നൈല ഉഷ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു നടി എന്ന നിലയില്‍ എപ്പോഴും അപ്‌ഡേറ്റ് ആയി ഇരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ ചലഞ്ചിംഗ് ആയിട്ടുള്ള കാര്യമാണെന്നാണ് നൈല ഉഷ പറയുന്നത്. കുറച്ച് ദിവസം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഒന്നും ഇട്ടില്ല എങ്കില്‍ ചിലര്‍ ചോദിക്കും.. അപ്പോള്‍ താനും ചിന്തിക്കും ഫോട്ടോ ഇട്ടില്ല എന്നുള്ളത്. പക്ഷേ.. ഫോട്ടോഷൂട്ട് സമയത്ത് ഞാന്‍ വളരെ കോണ്‍ഷ്യസ് ആവും..

എന്റെ ഫോട്ടോകളില്‍ ചിലപ്പോള്‍ തൃപ്തി തോന്നില്ല.. പിന്നീട് എനിക്ക് മനസ്സിലായി ആളുകള്‍ക്ക് പെര്‍ഫക്ഷന്‍ മാത്രമല്ല താല്‍പര്യം എന്നുള്ള കാര്യം എന്നാണ് നൈല പറയുന്നത്. പ്രൊഫഷണല്‍ ഫോട്ടോയ്ക്ക് പകരം ഒരു കൂറ സെല്‍ഫി എടുത്താല്‍ അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നാണ് താരം പറയുന്നത്. ദുബായില്‍ താന്‍ കൂട്ടുകാരുമൊത്ത് പുറത്ത് പോകുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതും എല്ലാം നാട്ടില്‍ ഇരുന്ന കാണുന്നവര്‍ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ചും താന്‍ ഓര്‍ക്കാറുണ്ട്.. പക്ഷേ.. താന്‍ സന്തോഷവതിയായി ഇരിക്കുമ്പോള്‍

എല്ലാവരും അങ്ങനെ ആകണം എന്ന് ചിന്തിക്കും എന്നാണ് താരം പറയുന്നത്. അതേസമയം, തനിക്ക് എല്ലാവരോടും പറയാനുള്ള കാര്യം എന്ന് പറഞ്ഞ് താരം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.. കല്യാണം, സ്‌നേഹം ഇതിനെയെല്ലാം കുറിച്ച് എല്ലാം മറക്കുക.. നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഉണ്ട്.. അതെല്ലാം ആത്മവിശ്വാസത്തോടെ നേടുക.. എന്നാണ് താരം പറയുന്നത്.

നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ പണം സമ്പാദിക്കുക… എന്നാണ് താരം പറയുന്നത്. അതേസമയം, പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സിനിമ. ഷറഫുദ്ദീന്‍ ആയിരുന്നു ഈ സിനിമയിലെ നായകന്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ആണ് നൈല ഉഷ നായികയായി എത്തുന്ന അടുത്ത സിനിമ. ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.