അനീഷ് ജി മേനോനെ ചീത്ത വിളിച്ചത് താനല്ല!! ചോദിക്കാതെ തന്നെ അവസരം കൊടുത്തിട്ടുണ്ട്- ഒമര്‍ ലുലു

നടന്‍ അനീഷ് ജി മേനോന്റെ ആരോപണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. നടനെ താന്‍ ചീത്ത വിളിച്ചിട്ടില്ലെന്നും ഒമര്‍ പറയുന്നു. അവസരം ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടന്റെ ആരോപണം.…

നടന്‍ അനീഷ് ജി മേനോന്റെ ആരോപണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. നടനെ താന്‍ ചീത്ത വിളിച്ചിട്ടില്ലെന്നും ഒമര്‍ പറയുന്നു. അവസരം ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടന്റെ ആരോപണം. ഒരു ഇന്റര്‍വ്യൂവിലായിരുന്നു അനീഷ് ജി മേനോന്റെ വെളിപ്പെടുത്തല്‍.

പിന്നാലെ സോഷ്യലിടം ആരാണ് ആ സംവിധായകനെന്ന് തിരയാന്‍ തുടങ്ങി. ആ സംവിധായകന്‍ ഒമര്‍ ലുലു ആണെന്ന തരത്തില്‍ കമന്റുകള്‍ നിറഞ്ഞു. പിന്നാലെയാണ് ഒമര്‍ ലുലും തന്നെ വിശദീകരണവുമായി എത്തിയത്.

അനീഷിനെ ചീത്ത വിളിച്ച സംവിധായകന്‍ താന്‍ അല്ലെന്ന് ഒമര്‍ പറയുന്നു. അവസരം ചോദിക്കാതെ തന്നെ അനീഷിന് സിനിമയില്‍ വേഷം നല്‍കിയിട്ടുണ്ട്. മാത്രമല്ല തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഒമര്‍ ലുലു പയുന്നു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയെടുത്ത സിനിമയുടെ സംവിധായകന്‍ എന്നായിരുന്നു അനീഷിന്റെ വെളിപ്പെടുത്തല്‍.