പോസ്റ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുന്നു..!! ഞാന്‍ നിര്‍ത്തുന്നു..!! എന്ന് ഒമര്‍ലുലു

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഒമര്‍ലുലു. തന്റെ സിനിമകളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമാ സംവിധാനത്തിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍ ഇതിനിടയ്ക്കാണ് ഇദ്ദേഹം ഒരു വിവാദത്തില്‍ ചെന്ന് പെടുന്നതും. നോമ്പുകാലത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍…

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഒമര്‍ലുലു. തന്റെ സിനിമകളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമാ സംവിധാനത്തിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍ ഇതിനിടയ്ക്കാണ് ഇദ്ദേഹം ഒരു വിവാദത്തില്‍ ചെന്ന് പെടുന്നതും. നോമ്പുകാലത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒമര്‍ലുലു നടത്തിയ ചില പരാമര്‍ശങ്ങളാണ് വലിയ തോതില്‍ വിവാദമായത്. നോമ്പ് കാലത്ത് ഇഷ്ടഭക്ഷണം കിട്ടുന്നില്ലെന്ന് കാണിച്ചായിരുന്നു അദ്ദേഹം ആദ്യ പോസ്റ്റ് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായപ്പോള്‍ തന്റെ നിലപാടിനെ ന്യായീകരിച്ച് വീണ്ടും കുറിപ്പുകള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

താന്‍ ആരോടും നോമ്പ എടുക്കണ്ട എന്നല്ല പറഞ്ഞതെന്നും കാര്യങ്ങള്‍ ചിലര്‍ വളച്ചൊടിക്കുന്നു എന്നുമാണ് ഒമര്‍ലുലു പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ തെറ്റ് ഏറ്റ് പറഞ്ഞ് മുന്‍പത്തെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയാന്‍ പോകുന്നു എന്ന് അറിയിച്ചിരിക്കുകയാണ് ഏറ്റവും പുതിയ പോസ്റ്റിലൂടെ ഒമര്‍ലുലു… ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… പ്രിയ സഹോദരങ്ങളെ,

നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു. നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).

എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും. ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങള്‍ ആണ് ശരി.