കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ..!!

ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ചു തന്ന നടനാണ് മമ്മൂട്ടി. അതില്‍ കോട്ടയം കുഞ്ഞച്ഛന്‍ എന്ന സിനിമയും ആ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ…

ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ചു തന്ന നടനാണ് മമ്മൂട്ടി. അതില്‍ കോട്ടയം കുഞ്ഞച്ഛന്‍ എന്ന സിനിമയും ആ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു പൊന്‍തൂവലായിരുന്നു കോട്ടയം കുഞ്ഞച്ഛന്‍ എന്ന കഥാപാത്രവും ആ സിനിമയും.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ തരംഗമായത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു, ഈ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തും എന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത.

vijay babu

അതിന് ശേഷം കാലങ്ങള്‍ കടന്നു പോയി എങ്കിലും സിനിമയെ കുറിച്ച് പുതിയ വിവരങ്ങള്‍ ഒന്നും പുറത്ത് വരാത്തതിനാല്‍ ആരാധകരും ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. എന്നാല്‍ അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ ശരിയായിട്ടില്ലെന്നാണ് വിജയ് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. ‘കോട്ടയം കുഞ്ഞച്ചന്‍ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രമാണ്. അതിനെ വീണ്ടും കൊണ്ട് വരുമ്പോള്‍ നമുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും

തിരക്കഥയും വേണം. എന്നാല്‍ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് അത്കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല.’ എന്ന് പറഞ്ഞ അദ്ദേഹം നിലവില്‍ ആ പ്രൊജക്റ്റ് ചെയ്യുന്നില്ലെന്ന് കൂടി അറിയിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം എന്ന ആലോചന പൂര്‍ണമായും തള്ളിയിട്ടുമില്ല. ഭാവിയില്‍ എപ്പോഴെങ്കിലും നമ്മുക്ക് പൂര്‍ണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാല്‍ അത് നടന്നേക്കാം എന്നാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.