ഒഎംജി 2 100 കോടിയിലേക്ക്!! അക്ഷയ് കുമാര്‍ അഭിനയിച്ചത് പ്രതിഫലമില്ലാതെ

അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ക്കം തന്നെ ചിത്രം 100 കോടിയിലേക്കെത്തിയിരിക്കുകയാണ്. അടുത്തിടെയായി തുടര്‍പരാജയം നേരിട്ട ബോളിവുഡിന് ആശ്വാസം പകര്‍ന്നത് ഷാരൂഖ് ഖാന്റെ പത്താന്‍ ആയിരുന്നു. ഇപ്പോഴിതാ…

അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ക്കം തന്നെ ചിത്രം 100 കോടിയിലേക്കെത്തിയിരിക്കുകയാണ്. അടുത്തിടെയായി തുടര്‍പരാജയം നേരിട്ട ബോളിവുഡിന് ആശ്വാസം പകര്‍ന്നത് ഷാരൂഖ് ഖാന്റെ പത്താന്‍ ആയിരുന്നു. ഇപ്പോഴിതാ ഒഎംജി 2 വും ബോക്‌സോഫീസ് തകര്‍ക്കുകയാണ്.

150 കോടിയില്‍ നിര്‍മിച്ച ചിത്രം പരാജയമാണെന്ന പ്രചരണത്തിനിടയിലാണ് പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രമിറങ്ങിയതിന് പിന്നാലെ അക്ഷയ് കുമാറിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ശിവനെ അധിക്ഷേപിക്കുന്നെന്ന് കാട്ടിയായിരുന്നു ആരോപണം.

അതേസമയം ചിത്രത്തില്‍ അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്‍െ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോസിന്റെ സിഒഒ അജിത് അന്ധാരെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘OMG 2ന്റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തില്‍, അത്തരമൊരു ധീരമായ സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളില്‍ ഞങ്ങള്‍ക്കൊപ്പം നടന്നു” അജിത് പറയുന്നു.

‘OMG, സ്‌പെഷ്യല്‍ 26, ടോയ്ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്ബത്തികമായും താരം പൂര്‍ണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവന്റെ ദൂതനായിട്ടാണ് അക്ഷയ് എത്തുന്നത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍
ആഗസ്ത് 11നാണ് ഒഎംജി 2 തിയ്യേറ്ററിലെത്തിയത്. ഒരാഴ്ച കൊണ്ട് തന്നെ 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് 27 കട്ടുകള്‍ നിര്‍ദേശിച്ചിരുന്നു.

ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് എത്തിയത്. രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്റ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്റെ ദൂതനായി മാറ്റുകയായിരുന്നു.

ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രഖ്യാപിച്ചിരുന്നു.