കിംഗിന്റെ വരവും കാത്ത് ആരാധകര്‍; ദുല്‍ഖര്‍ ചിത്രം ഓഗസ്റ്റ് 24 നു ചിത്രം തിയേറ്ററുകളിലേക്ക്

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ…

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ കൊമേര്‍ഷ്യല്‍ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി.ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയേറ്റര്‍ അനുഭവം നല്‍കണം.

അവര്‍ ചിലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് വലിയ സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്പര്യം. അതുകൊണ്ടാണ് ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും എനിക്ക് പ്രതീക്ഷകര്‍ ഒരുപാടു ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും നിര്‍ണായകമായ പങ്കു ഉണ്ടെന്നും താരം പറഞ്ഞു. പാന്‍ ഇന്ത്യന്‍ തലത്തില്‍ നടക്കുന്ന പ്രൊമോഷനുകളില്‍ തന്റെ കരിയറിനെക്കുറിച്ചും താരം വെളിപ്പെടുത്തി,’എന്റെ സിനിമകളെയും എന്നെയും കളിയാക്കി കൊണ്ടിരുന്ന പലരും ഇപ്പോള്‍ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്’. ബുക്ക് മൈ ഷോയില്‍ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു നിമിഷങ്ങള്‍ക്കകം ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിങ്ങിലായി. ലോകവ്യാപകമായി ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കിംഗ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു,

സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.