52 കാരിയായ എന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ എന്താണ്,പൊട്ടിത്തെറിച്ചു കൊണ്ട് നടി ഐശ്വര്യ 

ഇപ്പോൾ നിത്ത്യേന കാണുന്ന ഒരു അവസ്ഥയാണ് സോഷ്യൽ മീഡിയയിലൂടെ അശ്ലീലം സന്ദേശം അയക്കുന്നത്, ഈ ഒരു കാര്യത്തെ  കുറിച്ച് പൊട്ടിതെറിച്ചു കൊണ്ട് നടി ഐശ്വര്യ ഭാസ്കർ രംഗത്തു എത്തി. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ്…

ഇപ്പോൾ നിത്ത്യേന കാണുന്ന ഒരു അവസ്ഥയാണ് സോഷ്യൽ മീഡിയയിലൂടെ അശ്ലീലം സന്ദേശം അയക്കുന്നത്, ഈ ഒരു കാര്യത്തെ  കുറിച്ച് പൊട്ടിതെറിച്ചു കൊണ്ട് നടി ഐശ്വര്യ ഭാസ്കർ രംഗത്തു എത്തി. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. തനിക്കു അശ്ലീലം അയച്ചവരുടെ സ്ക്രീൻഷൂട്ടുകളും, ചിത്രങ്ങളും. പേരും ,താരം തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

താനൊരു യു ട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത് തന്റെ സോപ്പ് നിർമാണത്തിനും, മറ്റും സൗന്ദര്യ പ്രൊഡക്ടസ് വില്പനക്ക് വേണ്ടിയുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനു വേണ്ടിയാണ്, ഇതിനായി ഒരു വാട്സപ്പ് നമ്പറും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിലൂടെ തനിക്കു ചിലർ അശ്ലീല കമെന്റുകൾ അയക്കുകയാണ് പതിവ്. ആദ്യം ഇത് കണ്ടില്ല എന്നു നടിച്ചു എന്നാൽ ഈ കാര്യം തന്റെ മകളെയും ബാധിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഈ കാര്യം പുറത്തു പറയണം എന്ന് തോന്നി നടി പറയുന്നു.

തന്റെ ഉപജീവനമാര്ഗം ആണ് ഈ സോപ്പ് വില്പന അതിനു വേണ്ടിയാണ് താൻ രണ്ടു നമ്പറുകൾ നൽകിയിരുന്നത്, രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെ സോപ്പുകൾക്ക് ഓർഡർ ചെയ്‌യാം എന്ന് കൊടുത്തിരുന്നു, എന്നാൽ രാത്രി 11 മണികഴിയുമ്പോൾ ഈ നമ്പറിലേക്ക് അശ്ലീല മെസ്സേജുകൾ അയക്കാൻ തുടങ്ങും ഇതൊരു ശല്ല്യമായി തുടരുകയും ചെയ്യ്തു, വയസ്സ് ആയാലും ചെറുപ്പം പോലെ ആണല്ലോ തോന്നുന്നത്, അങ്ങോട്ട് വരട്ടെ എന്നൊക്കയാണ് അയക്കുന്നത്. മറ്റുള്ളവർ തങ്ങളുടെ സ്വകര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ രാത്രീയിൽ അയച്ചു കൊടുക്കുന്നു, താൻ തിരിച്ചു ചീത്ത വിളിച്ചാലും അവർ അടങ്ങില്ല, അതിലൊരാളുടെ പേര് രാധാകൃഷ്ണൻ, അയാൾ വീട്ടിൽ വരട്ടെ എന്നാണ് ചോദിക്കുന്നത്, ഇവന്മാരെ ചെരുപ്പ് കൊണ്ട് അടയ്ക്കണമെന്ന് തോന്നാറുണ്ട്, അതുകൊണ്ട് തന്നെയാണ് താൻ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത് ഐശ്വര്യ പറയുന്നു.