എട്ട് സുന്ദരിമാരും നടുക്ക് സുന്ദരനായി വിനീത് ശ്രീനിവാസനും! ഒരുപാ‌ട് ചോദ്യങ്ങൾ ഉയർത്തുന്ന പോസ്റ്റർ വൈറൽ

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമാകുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധിക്കപ്പെടുന്നു. സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസനാണ് പോസ്റ്ററിലുള്ളക്. വിനീതിനു ചുറ്റും എട്ട് സുന്ദരിമാര്രുമുണ്ട്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട്…

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമാകുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധിക്കപ്പെടുന്നു. സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസനാണ് പോസ്റ്ററിലുള്ളക്. വിനീതിനു ചുറ്റും എട്ട് സുന്ദരിമാര്രുമുണ്ട്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത പാറക്കോട് എന്നിവരാണ് സിനിമയിലെ നായികമാർ.

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ വൈറലായിരിക്കുക യാണ് ഈ പോസ്റ്റർ. ഒരു വിനീത് ശ്രീനിവാസൻ ചിത്രത്തിൻ്റേത്, പ്രത്യേകിച്ചും എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പോസ്റ്ററാണിത്. ഈ പോസ്റ്റർ ഏറെ ചോദ്യശരങ്ങളും ഉയിർത്തുന്നതാണ്: വിനീത് ശ്രീനിവാസൻ ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്താണ്? ഒരു പറ്റം സുന്ദരിമാർക്കൊപ്പമെത്തുന്നതെങ്ങനെ? എം മോഹനൻ, ഈ ചിത്രത്തിലൂടെ ഇതിനുത്തരം നൽകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്‌മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി.കോസ്റ്റ്യും ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ. കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ സൈനുദ്ദീൻ. പ്രൊഡക്ഷൻ എക്‌സിക്യുട്ടിവ്‌സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമാണം.