‘ഇത്ര സിമ്പിൾ ആണോ ലാലേട്ടൻ’, ലാസ് വെഗാസിൽ ആരാധകരുടെ ചിൽ ചെയ്ത് മോഹൻലാൽ, വീഡിയോ വൈറൽ

ലാസ് വെഗാസിൽ നിന്നുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറൽ. തന്റെ ആരാധകരുമായി രസകരമായ സമയം ചെലവഴിക്കുന്ന ലാലേട്ടനെ വീ‍ഡിയോയിൽ കാണാം. ‘ഇത്ര സിമ്പിൾ ആണോ ലാലേട്ടൻ’ എന്ന…

ലാസ് വെഗാസിൽ നിന്നുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറൽ. തന്റെ ആരാധകരുമായി രസകരമായ സമയം ചെലവഴിക്കുന്ന ലാലേട്ടനെ വീ‍ഡിയോയിൽ കാണാം. ‘ഇത്ര സിമ്പിൾ ആണോ ലാലേട്ടൻ’ എന്ന കമന്റുകളാണ് വീഡിയോയക്ക് കൂടുതലായി ലഭിക്കുന്നത്.

അതേസമയം, പൃഥ്വിരാജും മോഹ​ൻലാലും വീണ്ടും ഒന്നിക്കുന്ന എമ്പുരാന്റെ ഷൂട്ടിം​ഗ് മുന്നോട്ട് പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. ആവശ്യത്തിന് വിശ്രമം എടുത്ത ശേഷം സംവിധായകൻ എന്ന നിലയിൽ തന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണത്തിന് പൃഥ്വി തുടക്കമിടുകയായിരുന്നു.

ലൂസിഫറിൽ സയിദ് മസൂദായി എത്തിയ പൃഥ്വിരാജിന് എമ്പുരാനിലും നിറയെ ആക്ഷൻ രം​ഗങ്ങളുണ്ട്. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കിൽ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് താൻ ഉൾപ്പെടുന്ന അത്തരം രംഗങ്ങൾ അപ്പോൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു.