തുനിവും,വാരിശും ഒടിടിയിലേക്ക്!!

പൊങ്കൽ റിലീസായി എത്തിയ ചിത്രങ്ങളാണ് അജിത്തിൻറെ തുനിവും വിജയ് നായകനായി എത്തിയ വാരിശും. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.ഇതിനോടകം തന്നെ തുനിവും,വാരിശും 100 കോടി ക്ലബിൽ ഇടം നേടി…

പൊങ്കൽ റിലീസായി എത്തിയ ചിത്രങ്ങളാണ് അജിത്തിൻറെ തുനിവും വിജയ് നായകനായി എത്തിയ വാരിശും. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.ഇതിനോടകം തന്നെ തുനിവും,വാരിശും 100 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു എന്ന വാർത്തകൾ കുറച്ച് ദിവസം മുന്നെ വന്നിരുന്നു.

ഇപ്പോഴിതാ വാരിശ് ഏഴ് ദിവസത്തിനുള്ളിൽ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്ന് നിർമാതാക്കൾ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് സംബന്ധിച്ച് അപ്‌ഡേറ്റുകൾ പുറത്ത് വരുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെയോ, അല്ലെങ്കിൽ മാർച്ച് ആദ്യമോ വാരിശിന്റെ ഒടിടി റിലീസ് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് വാരിസിൻറെ ഒടിടി റിലീസ് അവകാശം.കൂടാതെ ഇ ടൈംസ് റിപ്പോർട്ട് പറയുന്നത് വാരിസിൻറെ ടെലിവിഷൻ പ്രീമിയർ തീയതി ഏപ്രിൽ 14-ന് ആയിരിക്കുമെന്നാണ്.

അജിത്തിൻറെ തുനിവിന്റെ ഒടിടി റിലീസ് അപ്‌ഡേറ്റുകൾ പുറത്ത് വരുന്നുണ്ട്.തീയറ്റർ റിലീസിന് ശേഷം ഒരു മാസത്തിന് ശേഷം ഒടിടി റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. തുനിവ്. ഫെബ്രുവരി 10ന് ശേഷം തുനിവ് നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നെറ്റ്ഫ്‌ലിക്‌സിനാണ് തുനിവിന്റെ ഒടിടി റിലീസ് അവകാശം ലഭിച്ചിരിക്കുന്നത്.