‘രാധേ ശ്യാം’ കൃഷ്ണനായി വിസ്മയം തീർത്ത്‌ മഞ്ജു വാര്യർ!!

മികിച്ച നടി എന്നതിലുപരി മികച്ച നർത്തകിയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. തന്റെ , നൃത്തം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാറുള്ള താരത്തിന്റെ മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയിൽ കാണാൻ കഴിഞ്ഞത്.…

മികിച്ച നടി എന്നതിലുപരി മികച്ച നർത്തകിയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. തന്റെ , നൃത്തം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാറുള്ള താരത്തിന്റെ മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയിൽ കാണാൻ കഴിഞ്ഞത്. കുച്ചിപ്പുടി നൃത്ത നാടകമാണ് മഞ്ജുവും സംഘവും സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്.

രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തിൽ കൃഷ്ണൻറെ വേഷമായിരുന്നു മഞ്ജുവാര്യരുടേത്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തനാടകത്തിൻറെ ആശയവും നൃത്തസംവിധാനവും പ്രശസ്ത നർത്തകി ഗീത പദ്മകുമാറിൻറെ നേതൃത്വത്തിൽ ആയിരുന്നു. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂർ സംഗീതം പകർന്നു. തൃത്ത പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷൻ രാമു രാജായിരുന്നു.

മൂന്നു വർഷങ്ങൾക്ക് ശേഷം ചിലങ്കയണിഞ്ഞ മഞ്ജുവിനെ നിറഞ്ഞ കൈയടികളോടെയാണ് വേദി സ്വീകരിച്ചത്. രാധേ ശ്യാം എന്ന നൃത്ത പരിപാടിയുടെ ചിത്രങ്ങൾ മഞ്ജു തന്റെ സോഷ്യൽ മീഡിയ ഹാൻഡുകളിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ നൃത്ത പരിപാടിയുടെ വീഡിയോയ്ക്ക് യുട്യൂബിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുച്ചിപ്പിടിയിൽ മഞ്ജുവിന്റെ ഗുരുനാഥയാണ് ഗീത പദ്മകുമാർ