കാത്തിരിപ്പിന് അവസാനം; ജയറാമും മമ്മൂട്ടിയും തകർത്താടിയ ഓസ്‍ലർ ഒടിടിയിലേക്ക്, എവിടെ കാണാം?

ഏറെ നാളെ കാത്തിരിപ്പിന് ഒടുവിൽ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‍ലർ ഇന്ന് ഒടിടിയിൽ എത്തും. അർധരാത്രിയിൽ (മാർച്ച് 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്ന് ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി…

ഏറെ നാളെ കാത്തിരിപ്പിന് ഒടുവിൽ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‍ലർ ഇന്ന് ഒടിടിയിൽ എത്തും. അർധരാത്രിയിൽ (മാർച്ച് 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്ന് ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചിട്ടുള്ളത്.

മ്പൻ ഹിറ്റായി മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിലാണ് ഓസ്‍ലർ ശ്രദ്ധിക്കപ്പെട്ടത്. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തിയത്. കൂടാതെ മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയുടെ മാറ്റ് കൂട്ടി.

ഒരു ഡാർക്ക് ത്രില്ലറിൽ ജയറാം അഭിനയിക്കുന്നതും ആദ്യമായിട്ടായിരുന്നു. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളായി എത്തി.
2024ലെ ആദ്യ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്‍ലർ. ഏകദേശം 50 കോടിയോളമാണ് മലയാളം ത്രില്ലർ ചിത്രം ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.