ബിഗ് ബോസില്‍ മത്സരിക്കാന്‍ ക്ഷണം ലഭിച്ചു.. എന്നാല്‍ നിരസിച്ചുവെന്ന് പാലാ സജി

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ്. ഇപ്പോഴിതാ സീസണ്‍ 4 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീസണ്‍ 4 ല്‍ ആരൊക്കം മത്സര രംഗത്തുണ്ടാകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിരവധിയാളുടെ പേരുകള്‍…

pala-saji-about-bigboss-season-4-entry

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ്. ഇപ്പോഴിതാ സീസണ്‍ 4 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീസണ്‍ 4 ല്‍ ആരൊക്കം മത്സര രംഗത്തുണ്ടാകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിരവധിയാളുടെ പേരുകള്‍ സാധ്യതാ ലിസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് ടിക് ടോക്കിലൂടേയും റീല്‍്‌സിലൂടേയും ശ്രദ്ധ നേടിയ മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആണ് പാല സജി. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സജി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചെങ്കിലും താന്‍ നിരസിച്ചുവെന്ന് പാല സജി വ്യക്തമാക്കി.

ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേ കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ല എന്നും സജി പറഞ്ഞു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് സജിയുടെ പ്രതികരണം. മാര്‍ച്ച് 27ന് ആണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്.

https://www.instagram.com/reel/CbC33A6Jbih/?utm_source=ig_embed&ig_rid=38402d41-18b2-4965-b659-8b48257cedbb