‘അതൊരു അനുഭവമായിരുന്നു, ചലച്ചിത്രാനുഭവം’: ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

നടന്‍ സിദ്ധിഖിന്റെ മകന്റെ വിവാഹ ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കാണാന്‍ സാധിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിവാഹ റിസപ്ഷനില്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്…

നടന്‍ സിദ്ധിഖിന്റെ മകന്റെ വിവാഹ ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കാണാന്‍ സാധിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിവാഹ റിസപ്ഷനില്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനൊപ്പം നല്‍കിയ അടിക്കുറുപ്പും ശ്രദ്ധേയമാവുകയാണ്.

രമേഷ് പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ചലച്ചിത്രാനുഭവം :-
പ്രിയപ്പെട്ട സിദ്ധിക്ക് ഇക്കയുടെ മകന്റെ വിവാഹചടങ്ങ്…
മമ്മൂക്ക, ലാലേട്ടന്‍, ജയറാമേട്ടന്‍ അവര്‍ക്കൊപ്പം സംവിധായകരായ ജോഷി, സിബി മലയില്‍,
സത്ത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്,സിദ്ദിഖ്
കുശലം പറഞ്ഞും;ചിരിച്ചും…അവര്‍ അങ്ങനെ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നത് കുറേ നേരം കൗതുകത്തോടെ, ആദരവോടെ നോക്കി നിന്നു…

ധര്‍മജനും ഞാനും പരസ്പരം ആ കൂട്ടുകെട്ടുകളിലെ സിനിമാ പേരുകള്‍ മാത്രം പറയുന്ന ഒരു മത്സരം വച്ചു. അതൊരു അനുഭവം ആയിരുന്നു
ചലച്ചിത്രനുഭവം