ഞങ്ങളുടെ ചക്കിക്കുട്ടിയെ പൊന്നുപോലെ നോക്കണം, മരുമകനോട് പാര്‍വതി

നടന്‍ ജയറാമും കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്. താര കുടുംബത്തിന് ഏറെ ആരാധകരുണ്ട്. അടുത്തിടെ താരകുടുംബത്തില്‍ നിന്നും പുതിയ സന്തോഷങ്ങളാണ് പുറത്തുവരുന്നത്. മക്കളായ കാളിദാസും മാളവികയും വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങളാണ് സോഷ്യലിടത്ത്…

നടന്‍ ജയറാമും കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്. താര കുടുംബത്തിന് ഏറെ ആരാധകരുണ്ട്. അടുത്തിടെ താരകുടുംബത്തില്‍ നിന്നും പുതിയ സന്തോഷങ്ങളാണ് പുറത്തുവരുന്നത്. മക്കളായ കാളിദാസും മാളവികയും വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ഇപ്പോഴിതാ മാളവികയുടെ വിവാഹ നിശ്ചയ ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. കുടുംബം ഇപ്പോള്‍ പൂര്‍ണമായെന്നും മകളുടെ വിവാഹനിശ്ചയദിനത്തില്‍ ഒരുപാട് ഓര്‍മകളാണ് കടന്നുപോയതെന്നും പാര്‍വതി പറയുന്നു. തങ്ങളുടെ എല്ലാമെല്ലാമായ മകളെ പൊന്നുപോലെ നോക്കണമെന്നും മരുമകന്‍ നവനീതിനോട് പാര്‍വതി പറയുന്നു.

എന്റെ രാജകുമാരിയും അവളുടെ രാജകുമാരനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മനസില്‍ ഓര്‍മകള്‍ വന്നു നിറഞ്ഞുകവിയുന്നു. എന്ത് മനോഹര ദിവസമായിരുന്നു അതെന്ന് പാര്‍വതി പറയുന്നു. നീ എന്നും ഞങ്ങളുടെ അമൂല്യമായ സ്വത്തായിരിക്കും നിന്നെ ഞങ്ങള്‍ അനന്തമായി സ്‌നേഹിച്ചുകൊണ്ടിരിക്കുമെന്നും നീ മാത്രം മനസിലാക്കുക.

ഞങ്ങള്‍ക്കിപ്പോള്‍ ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, നവനീത്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. ഞങ്ങളുടെ ചക്കിക്കുട്ടിയെ പൊന്നുപോലെ നോക്കണം. നിങ്ങള്‍ രണ്ടുപേരെയും ഞങ്ങള്‍ സ്‌നേഹിക്കുന്നു. ആ വലിയ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും പാര്‍വതി കുറിച്ചു.

വ്യാഴാഴ്ച കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു മാളവികയും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് നവനീത്. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സലയുടെയും മകനാണ് നവനീത്. 2024 മേയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം എന്നാണ് റിപ്പോര്‍ട്ട്.