മണ്ടനാണ്…എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്!! ഭീമന്‍ രഘുവിനെ പരിഹസിച്ച് രഞ്ജിത്ത്

നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ് എന്നറിയാമോ…

നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ് എന്നറിയാമോ എന്നാണ് രഞ്ജിത്ത് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന കേട്ട ഭീമന്‍ രഘുവിന്റെ അവസ്ഥയെ കുറിച്ചാണ് രഞ്ജിത് വിമര്‍ശിച്ചത്. തനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കാരണമാണ് താന്‍ എഴുന്നേറ്റ് നിന്നത്. അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹത്തിനെ കാണുന്നതെന്നും രഘു അന്ന് പറഞ്ഞിരുന്നു.

അഭിമുഖത്തില്‍ രഞ്ജിത് പറയുന്നതിങ്ങനെ, 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കിയില്ല എന്നുള്ളതാണ് സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടി പോകുന്നത്. രഘു അവിടെ ഇരിക്കൂ എന്ന് അദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല.

സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്ക് ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന് ഭീമന്‍ രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലേ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.