2 സീസണ്‍ ഒരു ഷോ ചെയ്തു തീര്‍ത്തതിന്റെ അഭിമാനവും സന്തോഷവും!! കിടിലം 3 ഇല്ല, ഷോ അവസാനിച്ചെന്ന് പാര്‍വതി കൃഷ്ണ

ആരാധകരേറെയുള്ള താരമാണ് നടി പാര്‍വതി കൃഷ്ണ. അവതാരകയായും നടിയായും ആരാധകരുടെ മനസ്സിലിടം നേടാന്‍ പാര്‍വതിയ്ക്കായി. മഴവില്‍ മനോരമയിലെ കിടിലം ഷോയുടെ അവതാരകയാണ് പാര്‍വതി.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പാര്‍വതി. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിരവധി പ്രകടനങ്ങളാണ് കിടിലം…

ആരാധകരേറെയുള്ള താരമാണ് നടി പാര്‍വതി കൃഷ്ണ. അവതാരകയായും നടിയായും ആരാധകരുടെ മനസ്സിലിടം നേടാന്‍ പാര്‍വതിയ്ക്കായി. മഴവില്‍ മനോരമയിലെ കിടിലം ഷോയുടെ അവതാരകയാണ് പാര്‍വതി.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പാര്‍വതി. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിരവധി പ്രകടനങ്ങളാണ് കിടിലം ഷോ അവതരിപ്പിക്കുന്നത്. കിടിലം 1, കിടിലം 2 ഷോകള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തതാണ്.

ഇപ്പോഴിതാ പാര്‍വതി പങ്കിട്ട പോസ്റ്റാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കിടിലം ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുകയാണ് പാര്‍വതി. കിടിലം 3 ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഷോയുടെ പിന്നണിയിലും മുന്നിലും ഉണ്ടായിരുന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പാര്‍വതി.

‘കിടിലത്തെ സ്നേഹിച്ച ഓരോ പ്രേക്ഷകര്‍ക്കും നന്ദി. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു വേദി ആയിരുന്നു എന്റെ കിടിലം. എന്റെ ചന്ദ്രേച്ചി, എന്നും എപ്പോഴും ഒരു ചിരിച്ച മുഖത്തോടെ അല്ലാതെ എന്റെ ചന്ദ്രേച്ചിനെ ഞാന്‍ കണ്ടിട്ടില്ല, എല്ലാ കുറുമ്പിനും സമാധാനത്തോടെ എന്റെ കൂടെ നിന്നതിനു ചക്കരയുമ്മ.

2 സീസണ്‍ ഒരു ഷോ ചെയ്തു തീര്‍ത്തതിന്റെ അഭിമാനവും സന്തോഷവും എന്നും എന്റെ ഉള്ളില്‍ ഉണ്ടാകും. എന്റെ റിമിച്ചേച്ചി, നവ്യച്ചേച്ചി, മുകേഷേട്ടന്‍ തൊട്ട് എന്റെ ശ്വേതച്ചേച്ചി, പൂര്‍ണിമച്ചേച്ചി, രമേഷേട്ടാ, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും എന്നും ഉണ്ടാകും. ഒരു തുടക്കക്കാരിയെന്നുപോലും തോന്നിപ്പിക്കാതെ കൂടെ നിര്‍ത്തിയതിന് ഒരായിരം ഉമ്മകള്‍.

ഈ അവസരം ഒരുക്കി തന്ന മഴവില്‍ ടീം, സതീശേട്ടാ പൗര്‍ണമിച്ചേച്ചി ഫോര്‍മാലിറ്റി ആണെന്നറിയാം. പക്ഷെ നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കിടിലം എനിക്ക് ലഭിക്കുമായിരുന്നില്ല. ഒപ്പം ശ്രീനിച്ചേട്ടാ, ജിബി, സുധീഷ്, ഡോംസ്, ബിജുചേട്ട, പ്രൊഡക്ഷന്‍ ചേച്ചിമാര്‍ എല്ലാവരോടും ഒരുപാട് സ്നേഹം. ബാലുവേട്ട, അച്ചൂട്ടാ എന്റെ 2 അമ്മമാരും നിങ്ങളുടെ സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നന്ദി… അത്രയും അമേസിംഗ് ആയിരുന്ന ഷോ അവസാനിക്കുകയാണ്. ഇങ്ങനൊന്ന് സംഭവിച്ചതിന് എല്ലാത്തിനോടും നന്ദി പറയുകയാണെന്നും,’ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.