‘ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക്’!! എമ്പുരാന്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്ത് ഇന്ദ്രജിത്ത്

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്കിലാണ് എമ്പുരാന്‍ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്റെ ഓരോ അപ്‌ഡേറ്റുകളും താരങ്ങള്‍ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്കിലാണ് എമ്പുരാന്‍ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്റെ ഓരോ അപ്‌ഡേറ്റുകളും താരങ്ങള്‍ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ഷെഡ്യൂളില്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ നടന്‍ ഇന്ദ്രജിത്തും ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ഇന്ദ്രജിത്ത്. ‘ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഭാഗമാകുന്ന ഷെഡ്യൂളാണ് ന്യൂയോര്‍ക്കില്‍ പുരോഗമിക്കുന്നത്. 12 ദിവസത്തില്‍ താഴെ മാത്രമാണ് യുഎസിലെ ഷെഡ്യൂള്‍.

പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ആടുജീവിതത്തിന്റെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍. മാര്‍ച്ച് 28നാണ് ചിത്രം തിയ്യേറ്റിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പൃഥ്വി ഉടന്‍ ഇന്ത്യയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

2019 ലിറങ്ങിയ ‘ലൂസിഫര്‍’ ന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രവുമാണ്. അബ്രഹാം ഖുറേഷിയെന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ശ്രദ്ധേയമായ റോളിലെത്തുന്നുണ്ട്.