‘ആർക്കാണ് സൂപ്പർ സ്റ്റാറിനെക്കൊണ്ട് ഗുണം’; താരാരാധന മൂത്ത് ഭ്രാന്താകുന്നവർ ഇടുന്ന പേരോ! പാർവതി തിരുവോത്ത്

മലയാള സിനിമരംഗത്  അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിൽ വരെ പാർവതി  എത്തിയിരുന്നു. കുറച്ച് കാലം സോഷ്യല്‍ മീഡിയില്‍ പോലും പാര്‍വതിയെ…

മലയാള സിനിമരംഗത്  അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിൽ വരെ പാർവതി  എത്തിയിരുന്നു. കുറച്ച് കാലം സോഷ്യല്‍ മീഡിയില്‍ പോലും പാര്‍വതിയെ കാണാനില്ലായിരുന്നു. ഏറ്റവും ഒടുവിലായി പാർവതി സൂപ്പർ സ്റ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇതുകൊണ്ട് ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി തിരുവോത്  ചോദിക്കുന്നു. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും തനിക്കറിയില്ല. തന്നെ ആരെങ്കിലും  സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ താൻ  ഹാപ്പി ആണ്.

ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് തന്നെ  സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്”, എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്. ഒരു റേഡിയോക്ക് നൽകിയ  അഭിമുഖത്തിൽ ആയിരുന്നു പാർവതിയുടെ പ്രതികരണം.പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ഈഗോ കാരണമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സീനിയര്‍ അഭിനേതാക്കളുടെ പേര് പാര്‍വതി പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മിക്കവരുടെയും പ്രതികരണം. നാല് വര്‍ഷം മുന്‍പത്തെ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. “മോഹൻലാൽ,മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് attention seeking പരിപാടിക്ക് വേണ്ടി പറയുന്നതാണ്, just ignore it, കേൾക്കാത്ത പോലെ തന്നെ ഇരുന്നാൽ മതി, Feminism  over ആയിട്ട് മെഴുകി മെഴുകി  നല്ല പടങ്ങൾ ഇല്ലാണ്ടായി സാരില്ല താരാമൂല്യമുള്ള നടൻമാർ പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല frsutration കാണും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.


മലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്തസ്സില്ലാതെ ഇനി ജീവിതം തുടരാൻ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഡബ്യൂസിസി മാത്രം നേരിടുന്നുവെന്നും പാർവതി പറഞ്ഞു. മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ സ്ത്രീവിരുദ്ധതയുള്ളതായി പാര്‍വതി തിരുവോത്ത് ആരോപിച്ചിരുന്നു. പിന്നാലെ പാർവതി നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. പാർവതി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.  നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ ഇതരഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കുന്ന പാര്വതിയുടേതായി ഒടുവിൽ പുറത്തു വന്നത് ധൂത എന്ന തെലുങ്കു വെബ് സീരീസ് ആണ്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് പാര്വതിയുടേതായി റിലീസിനൊരുങ്ങുന്നു ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. തങ്കലാനില്‍ വമ്പന്‍ മേക്കോവറിലാണ് പാര്‍വതി എത്തുക. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനിടെ  പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പാര്‍വതി ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ആകും ചിത്രത്തിന്റെ നിര്‍മ്മാണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാലിതൊരു അഭ്യൂഹമാണ് എന്ന് വ്യക്തമാക്കി  പാര്‍വതിയും രംഗത്തെത്തി. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.