ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘പത്ത് തല’. തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം 50 കോടിയിലധികം രൂപയാണ് നേടിയത്. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രമായി 35 കോടിയിലധികമാണ് നേടിയത്. പത്ത് തല ഈ ഏപ്രിൽ 27ന് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.
കന്നഡ ചിത്രമായ ‘മഫ്ത്തി’യുടെ റീമേയ്ക്ക് ആണ് പത്ത് തല. പ്രിയാ ഭവാനി ശങ്കർ, അനു സിത്താര,ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. സിനിമ ഇക്കഴിഞ്ഞ മാർച്ച 30നാണ് പ്രദർശനത്തിനെത്തിയത്.ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ ചിമ്പു എത്തിയത്.
പ്രശസ്ത സംഗീത സംവിധായകനായ എ ആർ റഹ്മാനാണ് പത്ത് തലയ്ക്ക് വേണ്ടി സ്കോർ ഒരുക്കിയിരിക്കുന്നത്. താരദമ്പതികളായ ആര്യയും സയീഷയും പത്ത് തലയിൽ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്. പ്രവീൺ കെ എൽ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.ജയന്തിലാൽ ഗാഡയും കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് പത്ത് തല നിർമ്മിച്ചിരിക്കുന്നത്.
a thrilling action treat with a captivating storyline that’s certain to leave an impact long after the story ends 💥#PathuThalaOnPrime, Apr 27 pic.twitter.com/DOf21Bdzgg
— prime video IN (@PrimeVideoIN) April 22, 2023