നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ്, വൈറലായി പുതിയ ചിത്രം! - മലയാളം ന്യൂസ് പോർട്ടൽ
Film News

നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ്, വൈറലായി പുതിയ ചിത്രം!

pearle maaney new photos

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.

നില പിറന്നതോടെ തന്റെ ചാനലിൽ കൂടി യും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടിയും തങ്ങളുടെയും മകളുടെയും വിശേഷങ്ങൾ എല്ലാം പേർളി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതും. ഇപ്പോഴിതാ പേർളി അത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മേടയിൽ ശ്രദ്ധ നേടുന്നത്. ‘എന്റെ ജീവിതത്തിലെ ഹീറോസ്’ എന്ന തലകെട്ടോടുകൂടി ശ്രീനിഷും തന്റെ പിതാവും തമ്മിലുള്ള ചിത്രം പേജുവെച്ചത്. കൂട്ടത്തിൽ മകൾ നിലയും ഒപ്പം ഉണ്ടായിരുന്നു. നിലയെ എടുത്തിരിക്കുന്ന ശ്രീനിഷ് തന്റെ പിതാവിനെ കെട്ടിപ്പിടിക്കുമ്പോൾ ഇടയിൽ നില പെട്ട് പോകുന്ന ഒരു ചിത്രവും ഉണ്ടായിരുന്നു.

“നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ് എന്ന് നിലയുടെ മൈൻഡ് വോയ്സ്” എന്ന തലകെട്ടാണ് പേർളി ആ ചിത്രത്തിന് നൽകിയിരിക്കുന്നത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് ദമ്പതികൾ ആണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് ആണെങ്കിലും പേർളി ആണെങ്കിലും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനു ഒരു മടിയും ഇല്ലാത്തവർ ആണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളെ കുറിച്ച് എല്ലാം ആരാധകരുമായി പങ്കുവെച്ച്കൊണ്ട് ഇരുവരും എത്താറുണ്ട്.

 

 

 

 

Trending

To Top