വീടിനുള്ളിൽ എന്തിനാ ചേച്ചി ഇത്ര മേക്കപ്പ്, കിടിലൻ മറുപടി നൽകി ശ്രിയ രമേശ്!

സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മോശം കമെന്റുകളുമായി ചിലർ എത്തുന്നത് സ്ഥിരം കാര്യം ആണ്. ആദ്യ കാലങ്ങളിൽ ഇത്തരം കമെന്റുകളോട് നടിമാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് അല്ല, മോശം…

സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മോശം കമെന്റുകളുമായി ചിലർ എത്തുന്നത് സ്ഥിരം കാര്യം ആണ്. ആദ്യ കാലങ്ങളിൽ ഇത്തരം കമെന്റുകളോട് നടിമാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് അല്ല, മോശം കമെന്റുകൾക്ക് ചുട്ട മറുപടി നൽകാൻ നടിമാർ ഇപ്പോൾ മറക്കാറില്ല. പലപ്പോഴും തങ്ങൾക്കെതിരെ വരുന്ന മോശം കമെന്റുകൾക്ക് തക്ക മറുപടി നടിമാർ കൊടുക്കാറുണ്ട്. അടുത്തിടെയാണ് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രങ്ങൾക്ക് വന്ന ഒരു മോശം കമെന്റും അതിനു അശ്വതി നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത്. ഇപ്പോഴിതാ നടി ശ്രിയ രമേശ് പങ്കുവെച്ച ഒരു ചിത്രത്തിന് ലഭിച്ച മോശം കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്.

“പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ?(ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല),” എന്നാ കുറിപ്പിനൊപ്പം ആണ് ശ്രിയ തന്റെ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിനാണ് താരത്തെ കളിയാക്കികൊണ്ട് ഒരാൾ വന്നത്. ‘എന്തിനാണ് ചേച്ചി ഇത്രയും മേക്കപ്പ്, വീടിനുള്ളിൽ ആണെങ്കിൽ’ എന്നാണ് ആയാൽ താരത്തിന്റെ ചിത്രത്തിന് നൽകിയ കമെന്റ്.

എന്നാൽ ഈ കമെന്റിനു തക്ക മറുപടിയും ശ്രിയ നൽകി. ‘ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ’ എന്നാണ് ശ്രിയ ഇയാൾക്ക് നൽകിയ മറുപടി. ഇതോടെ കമെന്റ് ഇട്ടവന്റെ പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ എന്ന അവസ്ഥയിൽ ആണ്. നിരവധി പേരാണ് ശ്രിയയുടെ പ്രതികരണത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.