Monday, February 6, 2023
HomeFilm Newsപേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും. ഷോയില്‍ വച്ചുള്ള പ്രണയമാണ് താരങ്ങളെ ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഇരുവരുടെയും മകള്‍ നിലയ്ക്കും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ താരം യാത്രകള്‍ക്കായി പുതിയ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്.

ഔഡിയുടെ ആഡംബര എസ്.യു.വിയാണ് പേളി യാത്രകള്‍ക്കായി സ്വന്തമാക്കിയത്. ഔഡി ക്യു 7 ടെക്നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്. നേരത്തെ ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എയായിരുന്നു പേളിയുടെ വാഹനം. അഞ്ച് വര്‍ഷം മുമ്പാണ് പേളി ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങിയത്.

ഈ തവണ വാഹനം എടുക്കാനെത്തിയപ്പോള്‍ ആഡംബര ഒട്ടും കുറച്ചില്ല. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുഞ്ഞിനും മാതാപിതാക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനും ഒപ്പമാണ് പേളി കാര്‍ വാങ്ങാനായി ഷോറൂമില്‍ എത്തിയത്. കൊച്ചിയിലെ ഷോറൂമില്‍ നിന്നുമാണ് പേളി വാഹനം സ്വന്തമാക്കിയത്.

കാരാര വൈറ്റ് കളര്‍ മോഡലാണ് പേളി വാങ്ങിയത്. 5.9 സെക്കന്‍ഡില്‍ തന്നെ 100 കെ.മി വേഗത കൈവരിക്കുന്ന വാഹനമാണ് ഔഡി ക്യു 7. വേറെയും ഒരുപാട് പ്രതേകതകളുള്ള വാഹനമാണ് ഇത്.

എക്‌സ് ഷോറൂം വില 90 ലക്ഷത്തിന് മുകളില്‍ വരുമെങ്കിലും ഏകദേശം ഒരു കോടി 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില. സെവന്‍ സീറ്റര്‍ എസ്.യു.വി മോഡലായ ഔഡി ക്യു 7, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്. ഇനി കൊച്ചിയിലെ ട്രാഫിക്കിലൂടെ പേളിയുടെ ഔഡിയും കടന്നുപോകും.

Related News