കുടുംബജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോളാണ് എനിക്ക് ആ കാര്യം മനസിലായത്  ഉമാനാർ!!

കുടുംബപ്രേക്ഷകരുടെ പ്രിയ നടിയായ ഉമാ നായർ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ. ഞാൻ എന്റെ മക്കൾക്ക് നല്ലൊരു അമ്മയാണ്, കോവിഡിന് ശേഷം എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായി, അന്ന് ഞാൻ…

കുടുംബപ്രേക്ഷകരുടെ പ്രിയ നടിയായ ഉമാ നായർ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ. ഞാൻ എന്റെ മക്കൾക്ക് നല്ലൊരു അമ്മയാണ്, കോവിഡിന് ശേഷം എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായി, അന്ന് ഞാൻ ഉയർച്ചയിൽ നിന്നും വീണ ആ ആഘാതം ഇന്നും എനിക്ക് മാറിയിട്ടില്ല. ഇന്നും പിടിച്ചും നില്ക്കാൻ എനിക്ക് കഴിയുന്നില്ല. ഒരുപാടു ഞാൻ തളർന്നുപോകുമ്പോൾ ഈശ്വരൻ മാത്രമാണ് എനിക്ക് ആശ്രയം ഉമാ നായർ പറയുന്നു.

കുടുംബജീവിതത്തിൽ ഒരുപാടു വിഷമതകൾ എനിക്കുണ്ടായിട്ടുണ്ട്, കുടുംബജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോളാണ്  എനിക്ക് ഒരു കാര്യം മനസിലായത്. ഒരു പ്രശ്നം വന്നാൽ നമ്മൾക്ക് നമ്മളെ ഉണ്ടാകുള്ളൂ, ആ ഒരു തിരിച്ചറിവ് നമ്മൾക്ക് നല്ലതാണ്. എന്തായലും ഞാൻ എല്ലാത്തിനോടും പൊരുതി ജീവിച്ചു. അതിനു കാരണം എന്റെ മക്കൾ ആണ്,അവരെ നല്ല രീതിയിൽ  വളർത്തണം എന്നുള്ള ആ ഒരു ചിന്ത ആണ് എന്റെ ജീവിതം എന്നെ ഇവിടം വരെ എത്തിച്ചത് ഉമപറയുന്നു.

താൻ ആദ്യം സീരിയലിൽ എത്തുന്നതിനു മുൻപ്  സിനിമയിൽ എത്തിയിരുന്നു എന്നാൽ ഒന്നും വിജയിച്ചില്ല, മലയാള സിനിമക്ക് എന്റെ സൗന്ദര്യം പോരായിരുന്നു അതുകൊണ്ടായിരിക്കും എനിക്ക് സിനിമയിൽ അവസരം ലഭിക്കാഞ്ഞത് മുൻപ് ഈ കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ താരം സുര്യ ടി വി യിലെ കളിവീട് എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.