ലിഫ്റ്റില്‍ വെച്ച് സ്‌കൂള്‍ കുട്ടിയുടെ കൈ കടിച്ച് വളര്‍ത്തുനായ; വീഡിയോ

ലിഫ്റ്റില്‍ വെച്ച് വളര്‍ത്തു നായയുടെ കടിയേറ്റ് സ്‌കൂള്‍ കുട്ടി. ചൊവ്വാഴ്ച രാവിലെ യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ലാ റെസിഡന്‍ഷ്യ ഹൗസിംഗ് സൊസൈറ്റിയുടെ ലിഫ്റ്റിനുള്ളില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടി അമ്മയ്ക്കൊപ്പം സ്‌കൂളിലേക്ക്…

ലിഫ്റ്റില്‍ വെച്ച് വളര്‍ത്തു നായയുടെ കടിയേറ്റ് സ്‌കൂള്‍ കുട്ടി. ചൊവ്വാഴ്ച രാവിലെ യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ലാ റെസിഡന്‍ഷ്യ ഹൗസിംഗ് സൊസൈറ്റിയുടെ ലിഫ്റ്റിനുള്ളില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടി അമ്മയ്ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കുഞ്ഞിന് പിന്നീട് നാല് കുത്തിവയ്പ്പുകള്‍ നല്‍കി.

കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളിലാണ് സംഭവം നടന്നത്, ആക്രമണത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വാതില്‍ തുറക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും അവന്റെ അമ്മയും ലിഫ്റ്റിനുള്ളില്‍ ഉണ്ടായിരുന്നു ഒരാള്‍ തന്റെ വളര്‍ത്തുനായയോടൊപ്പം ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നതും വീഡിയോയില്‍ കാണാം. ലിഫ്റ്റില്‍ കയറി നിമിഷങ്ങള്‍ക്കകം നായ കുട്ടിയെ ആക്രമിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു.

നായ്ക്കള്‍ മൂലമുണ്ടാകുന്ന ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നോയിഡ അതോറിറ്റി വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച് അടുത്തിടെ ഒരു നയം രൂപീകരിച്ചു. അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ അവരുടെ നായ്ക്കളെയോ പൂച്ചകളെയോ അടുത്ത വര്‍ഷം ജനുവരി 31-നകം രജിസ്റ്റര്‍ ചെയ്യണം അല്ലെങ്കില്‍ പിഴ അടയ്ക്കേണ്ടിവരും. കൂടാതെ, വളര്‍ത്തുനായ്ക്കളോ പൂച്ചകളോ മൂലം എന്തെങ്കിലും അപകടമുണ്ടായാല്‍ 10,000 രൂപ പിഴയും ചുമത്തും.