മാസപ്പടി കേസിൽ വീണയെ സംരക്ഷിക്കുന്നു സിപിഐഎം, എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപെട്ടപ്പോൾ പാർട്ടി മാറിനിന്നു; വി ഡി സതീശൻ

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണ്, എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ടപ്പോൾ പാർട്ടി മാറി നിന്നു, വി ഡി സതീശൻ പറയുന്നു. കൂടാതെ കോടിയേരി ബാലകൃഷ്ണനോടും ,പിണറായിയോടും രണ്ട് നീതിയാണ് പാര്‍ട്ടിക്ക് ഉള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകളുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് എസ് എഫ് ഐ ഒ തീരുമാനം എടുത്തത്. ഇത് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ കേസിൽ ,കോടതി പറയുന്നത് അഴിമതി നടന്നതിന് തെളിവ് ഇല്ലെന്നാണ്. എന്നാൽ സേവനം നല്‍കാതെ പണം കൈപറ്റി എന്ന് കേസിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഇ ഡിയും വിഷയം അന്വേഷിക്കേണ്ടതാണെന്നും വി ഡി സതീശൻ പറയുന്നു. അതേസമയം, വഖഫ് ബില്ലിന് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് സിപിഐഎം ആണ്. അത്കൊണ്ട് മുനമ്പത്തെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ ആണെങ്കില്‍ 10 മിനിറ്റ് കൊണ്ട് ഈ പ്രശ്‌നം പരിഹരിച്ചേനെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.