നിങ്ങൾ കൊന്നിട്ട് വരൂ! ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് പാർട്ടിപ്രവർത്തകർ നൽകുന്നത്;കൊലയാളികൾക്ക് സമ്പൂർണ്ണ സംരക്ഷണമാണ് സി പി എം നൽകുന്നത്, വിമർശനവുമായി കെ സുധാകരൻ

നിങ്ങൾ കൊന്നിട്ട് വരൂ! ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സി പി എം പാർട്ടി പ്രവർത്തകർ നൽകുന്നത്, കൊലയാളികൾക്ക് സമ്പൂർണ്ണ സംരക്ഷണമാണ് സിപിഎം പ്രവർത്തകർ നൽകുന്നത്. സിപിഎം പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൂടാതെ, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം ഉള്ളത് പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏത് അറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട് എന്നും കുറ്റപ്പെടുത്തി കെ സുധാകരൻ.

ഈ അടുത്തകാലത്ത് വരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്. അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ പാര്‍ട്ടി കൂടെയുണ്ട്. കൂടാതെ, കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നതെന്നും അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി പറഞ്ഞു.

ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു. സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു, വിമർശിച്ചു കെ സുധാകരൻ.