വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുമ്പോൾ കോൺഗ്രസും, സിപിഐഎമ്മും ഒരു കാര്യം മറക്കുന്നു, എന്റെ അച്ഛനായ കെ കരുണാകരനെ; പദ്മജ വേണുഗോപാൽ

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോൾ ,കോൺഗ്രസും, സിപിഐഎമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കെ കരുണാകരനെ മനഃപൂർവ്വം മറക്കുന്നു, ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ്പത്മജ ഈ കാര്യം വെളിപ്പെടുത്തുന്നത്. ഓർമ്മകൾക്ക് ഒരു 30 വർഷത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാൽ 1991 ,1995 കരുണാകരൻ മന്ത്രിസഭാ കാലഘട്ടം. ആ സമയം ആണ് വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം വികസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തീരുമാനിയ്ക്കുന്നത്.

അന്ന് തുറമുഖ മന്ത്രി ആയിരുന്നത് ശ്രീ എം വി രാഘവൻ ആയിരുന്നു. ഇരുവരും ചേർന്ന് അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും , പദ്മജ പറയുന്നു. ഈ പദ്ധതിയെ ആവിഷ്കരിച്ച മനുഷ്യനെ മനഃപൂർവം മറന്ന് കൊണ്ടാണ് ഈ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ സംസാരിയ്ക്കുന്നത് . മാത്രമല്ല ഈ പദ്ധതിയെ മരവിപ്പിച്ച് നിർത്തുന്നതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വഹിച്ച പങ്ക് മറന്ന് കൊണ്ടാണോ ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഈ അവകാശവാദം ഉന്നയിയ്ക്കുന്നത്.

അതുപോലെ, അഭിമാനത്തോടെ കോൺഗ്രസ് ക്രെഡിറ്റ് അടിച്ച് കൊണ്ടിരിയ്ക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും കെ കരുണാകരൻ മാത്രമാണ് അന്ന് മുന്നിൽ നിന്നത് .കെ കരുണാകരൻ ആവിഷ്കരിയ്ക്കുന്ന ,വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ ശ്രമിച്ചവർ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാൻ ശ്രമിയ്ക്കുമ്പോൾ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാകും. ഇപ്പോൾ ആർജവം ഉള്ള ഒരു കേന്ദ്ര ഭരണകൂടം വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുമ്പോൾ അഭിമാനത്തോടെ ഓർക്കുന്നത് ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കണ്ട ലീഡറെ മാത്രം ആണെന്നും, പദ്മജ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നു.